Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ഥിരമായി ലിപ്സ്റ്റിക് ഉപയോഗിക്കുന്നവരാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ!

ലിപ്സ്റ്റിക് അണിയുന്നതിന് മുമ്പായി ചുണ്ടുകള്‍ വൃത്തിയായി കഴുകണം.

സ്ഥിരമായി ലിപ്സ്റ്റിക് ഉപയോഗിക്കുന്നവരാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ!
, ഞായര്‍, 25 ഓഗസ്റ്റ് 2019 (16:12 IST)
ചുണ്ടുകൾ കൂടുതൽ ഭം​ഗിയാക്കാൻ സഹായിക്കുന്ന ഒന്നാണ് ലിപ്സ്റ്റിക്കുകൾ. പല സ്ത്രീകളും ദിനവും ഉപയോഗിക്കുന്ന ഒന്നാണ് ലിപ്സ്റ്റിക്. ഒരു ദിവസം പോലും ലിപ്സറ്റിക് ഇടാതിരിക്കാന്‍ കഴിയില്ല എന്ന അവസ്ഥ പോലും പലര്‍ക്കുമുണ്ട്. ഹാന്‍റ്ബാഗില്‍ കുറഞ്ഞത് രണ്ട് നിറത്തിലുള്ള ലിപ്സ്റ്റിക്കെങ്കിലും കൊണ്ടു നടക്കുന്ന സ്ത്രീകളുമുണ്ട്. സ്ഥിരമായി ലിപ്സ്റ്റിക് ഇടുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. 
 
ലിപ്സ്റ്റിക് അണിയുന്നതിന് മുമ്പായി ചുണ്ടുകള്‍ വൃത്തിയായി കഴുകണം.വരണ്ട ചുണ്ടുകളില്‍ ലിപ്സ്റ്റിക് ഇടരുത്. നനഞ്ഞ തുണി കൊണ്ട് ചുണ്ടുകള്‍ വൃത്തിയാക്കിയ ശേഷം ലിപ്സ്റ്റിക് ഇടുക. ചുണ്ടിലെ ഈര്‍പ്പം മാറ്റിയശേഷം ഫൗണ്ടേഷന്‍ ക്രീ പുരട്ടുക. ചുണ്ടിലെ ചുളിവുകളെ മായ്ക്കാനും ലിപ്സ്റ്റിക് ചുണ്ടിനു പുറത്തേക്ക് ഒലിക്കാതിരിക്കാനും ഇത് സഹായിക്കും. ലിപ്സ്റ്റിക് കുറേ നേരം നിലനില്‍ക്കാനും ഇത് ഉപകരിക്കുന്നു. ഇതിനുശേഷം ലൈനര്‍ ഉപയോഗിച്ച് ഔട്ട്ലൈന്‍ നല്‍കി ലിപ്സ്റ്റിക് ഇടുക. ശേഷം ലിപ് ഗ്ലോസ് പുരട്ടാം.
 
ലിപ്സ്റ്റിക് അധികമായി എന്നു തോന്നിയാല്‍ ഒരു ടിഷ്യുപേപ്പര്‍ ഉപയോഗിച്ച്‌ അധികം വന്ന ലിപ്സറ്റിക് നീക്കം ചെയ്യുക. ഒരിക്കലും രണ്ടു ചുണ്ടുകള്‍ക്കിടയില്‍ ടിഷ്യു പേപ്പര്‍ വെച്ച്‌ ലിപ്സ്റ്റിക് നീക്കം ചെയ്യരുത്. ഇത് വികൃതമായ രീതിയില്‍ ലിപ്സ്റ്റിക് പടരാന്‍ ഇടയാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഴിയിറച്ചി ഉണക്കി സൂക്ഷിക്കാമോ ?