Webdunia - Bharat's app for daily news and videos

Install App

തെങ്കാശിപ്പട്ടണത്തിലെ ഒരു നായിക മന്യയായിരുന്നു; ആ കഥാപാത്രം നഷ്ടമായതില്‍ ഇന്നും വിഷമം

Webdunia
വ്യാഴം, 23 ഡിസം‌ബര്‍ 2021 (10:40 IST)
സുരേഷ് ഗോപി, ലാല്‍, സംയുക്ത വര്‍മ, ഗീതു മോഹന്‍ദാസ്, ദിലീപ്, കാവ്യ മാധവന്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന സിനിമയാണ് തെങ്കാശിപ്പട്ടണം. റാഫി മെക്കാര്‍ട്ടില്‍ ടീമിന്റെ ഹിറ്റ് സിനിമകളില്‍ ആദ്യ സ്ഥാനത്തുണ്ടാകും ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രം. രണ്ടായിരത്തിലാണ് സിനിമ തിയറ്ററുകളിലെത്തിയത്. 
 
മൂന്ന് നായികമാരാണ് സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഘടകം. സംയുക്തയും ഗീതുവും കാവ്യയും മത്സരിച്ചഭിനയിച്ചപ്പോള്‍ മൂന്ന് പേരെയും പ്രേക്ഷകര്‍ നെഞ്ചിലേറ്റി. എന്നാല്‍, ഈ സിനിമയില്‍ നായികമാരില്‍ ഒരാളാകാന്‍ ആദ്യം തീരുമാനിച്ചത് മറ്റൊരു നടിയെയാണ്. 
 
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടി മന്യ നായിഡുവിനെയാണ് തെങ്കാശിപ്പട്ടണത്തില്‍ നായികയായി ആദ്യം തീരുമാനിച്ചത്. തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലേക്ക് തന്നെ വിളിച്ചിരുന്നെന്നും എന്നാല്‍ ഡേറ്റിന്റെ പ്രശ്നവും മറ്റും കാരണം ആ സിനിമ കൈയ്യില്‍ നിന്ന് പോകുകയായിരുന്നെന്നും മന്യ വെളിപ്പെടുത്തി. പിന്നീട് 'അയ്യോ' എന്ന് തോന്നിയ സിനിമകളില്‍ ഒന്നാണ് തെങ്കാശിപ്പട്ടണം. അതുപോലെ തെലുങ്കില്‍ ചില നല്ല സിനിമകളും കൈവിട്ടു പോയിട്ടുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മന്യ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

മൈന്‍ഡ്ഫുള്‍ പരിശീലിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

പാട്ടുകേട്ട് രസിച്ച് നടന്നോളു, ഹൃദയാരോഗ്യം വര്‍ധിപ്പിക്കും!

വൃക്കയിലെ കാന്‍സര്‍ എങ്ങനെ കണ്ടെത്താം; പുരുഷന്മാരില്‍ കൂടുതല്‍ സാധ്യത!

ദാഹം മാറുമോ നാരങ്ങാ സോഡ കുടിച്ചാല്‍?

മനുഷ്യ മസ്തിഷ്‌കം വാര്‍ദ്ധക്യം പ്രാപിക്കാന്‍ തുടങ്ങുന്ന പ്രായം ഏതാണെന്ന് കണ്ടെത്തി പഠനം

അടുത്ത ലേഖനം
Show comments