Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖം മിനുക്കാൻ ഇതാ പാർശ്വഫലങ്ങൾ ഇല്ലാത്ത ഒരു നാടൻ കൂട്ട്, അറിയു !

വാർത്തകൾ
, ഞായര്‍, 27 ഡിസം‌ബര്‍ 2020 (17:10 IST)
മുഖം മിനുക്കാൻ പെടാപാടുപെടുന്നവരാണ് നമ്മളിൽ പലരും. പല തരത്തിലുള്ള ക്രീമുകളും മറ്റും ഇതിനായി പരീക്ഷിക്കുകയും ചെയ്യുന്നു. കൈയിലെ പണം തീരുന്നതല്ലാതെ മറ്റൊരു ഉപകാരവും ഇല്ല എന്നതാണ് സത്യം. എന്നാൽ വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന ചില മുഖ സംരക്ഷണ കൂട്ടുകൾ ഉണ്ട്. അവ എന്താണെന്നല്ലേ? തക്കാളിയും തേനും ചേർത്തുകൊണ്ടുള്ള മിക്‌സ് ആണ് മുഖകാന്തി വർദ്ധിപ്പിക്കാനുള്ള മരുന്ന്. തികച്ചും പ്രകൃതിദത്തമായ ചേരുവകൾ ചേർത്തുകൊണ്ട് ഉണ്ടാക്കുന്നതായതുകൊണ്ടുതന്നെ മുഖത്തിന് മറ്റ് കേടുപാടുകൾ ഒന്നും തന്നെ ഉണ്ടാകുകയില്ല.
 
നല്ലതു പോലെ പഴുത്ത തക്കാളി അരച്ചെടുക്കുക. ഇതിലേക്ക് അല്‍പം തേന്‍ മിക്‌സ് ചെയ്ത് ഇത് മുഖത്തും കഴുത്തിലും തേച്ച്‌ പിടിപ്പിക്കാവുന്നതാണ്. ഇത് നല്ലതു പോലെ ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് തവണ ചെയ്യാവുന്നതാണ്. ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതോടൊപ്പം ചര്‍മ്മം സോഫ്റ്റ് ആവുന്നതിനും ഇത് സഹായിക്കുന്നു. പല വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു തക്കാളിയും തേനും ചേര്‍ന്ന മിശ്രിതം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അറിയാതെ പോകല്ലേ പപ്പായയുടെ ഈ ഗുണങ്ങള്‍