കക്ഷത്തിലെ ഇരുണ്ടനിറം അകറ്റാൻ ഇതാ ചില നാടൻ വിദ്യകൾ !

Webdunia
വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (15:47 IST)
കക്ഷങ്ങളിൽ വിയർപ്പ് അടിഞ്ഞുകൂടി ഇരുണ്ട നിറം രൂപപ്പെടുന്നത്. എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. ഈ ഇരുണ്ട് നിറം പുറത്തുകാണും എന്നതിനാലാണ് സ്ത്രീകൾ ഓഫ്‌ഷോൾഡർ, സ്ലീവ്‌ലെസ് വസ്ത്രങ്ങൾ ധരിക്കാൻ മടിയ്ക്കാറുണ്ട്. സ്ത്രീകളുടെ അത്മവിശ്വാസത്തെ പോലും ബാധിക്കുന്ന കാര്യമാണിത്. എന്നാൽ കക്ഷങ്ങളിലെ കറുപ്പകറ്റാൻ വീട്ടിൽ തന്നെ വിദ്യകൾ ഉണ്ട്.
 
കക്ഷകങ്ങളിലെ ഇരുണ്ട നിറം അകറ്റാൻ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് നമ്മുടെ അടുക്കളകളിൽ എപ്പോഴും ഉണ്ടാകുന്ന ഉരുൾക്കിഴങ്ങ്. ഉരുളക്കിഴങ്ങിന്റെ നീരെടുത്ത് 15 മിനിറ്റ് കക്ഷത്തിൽ പുരട്ടിയ ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. വലിയ വില നൽകി ചെയ്യുന്ന ബ്യൂട്ടി ട്രീറ്റ്‌മെന്റായ ബ്ലീച്ചിന്റെ ഗുണം ഇത് നൽകും. യാതൊരുവിധ പാർശ്വഫലങ്ങൾ ഉണ്ടാവുകയുമില്ല.
 
കറ്റാർവാഴ ജെല്ലിനും കക്ഷങ്ങളിലെ ഇരുണ്ട നിറം അകറ്റാൻ കഴിവുണ്ട്. ഒരു ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ കക്ഷങ്ങളിൽ പുരട്ടി 15 മിനിറ്റുകൾക്ക് ശേഷം കഴുകിക്കളയാം. മിക്ക വീടുകളിലും ആപ്പിൾ സിഡർ വിനിഗർ ഉണ്ടാകും. ഒരു ടീസ്പൂൺ ആപ്പിൾ സിഡർ വിനിഗറിലേക്ക് അത്ര തന്നെ വെള്ളവും ഒരു നുള്ള് ബേക്കിംഗ് സോഡയും ചേർത്ത് കക്ഷങ്ങളിൽ തേച്ചുപിടിപ്പിച്ച് അൽപനേരം കഴിഞ്ഞ് കഴുകിക്കളയുന്നതും കക്ഷങ്ങളിലെ കറുപ്പകറ്റാൻ സഹായിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമെന്ന് പഠനം

വേനലിൽ വരണ്ട ചർമ്മത്തിന് പെട്രോളിയം ജെല്ലി: സുരക്ഷിതമായ പരിഹാരമോ?

നിങ്ങള്‍ക്ക് കൂടുതലിഷ്ടം ചിക്കനാണോ മീനാണോ ഏറ്റവും ആരോഗ്യകരം

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

നിങ്ങളുടെ പ്രായത്തിനനുസരിച്ച് എത്ര ടൂത്ത് പേസ്റ്റ് ഉപയോഗിക്കണം? ഡോക്ടര്‍ പറയുന്നത് ഇതാണ്

അടുത്ത ലേഖനം
Show comments