Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

ഫോക്സ്‌വാഗൺ പസ്സാറ്റ് വീണ്ടും എത്തുന്നു, പരീക്ഷനയോട്ടം ആരംഭിച്ചു !

വാർത്തകൾ
, വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (14:53 IST)
മുൻനിര സെഡാനായ പാസ്സറ്റിനെ ഇന്ത്യൻ വിപണിയിൽ തിരികെയെത്തിയ്ക്കാൻ തയ്യാറെടുത്ത് ഫോക്സ്‌വാാഗൺ. വാഹനം പൂനെയിൽ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങൾ റഷ്‌ലൈൻ പുറത്തുവീട്ടു. മൂടിക്കെട്ടി വാഹനം പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിയ്ക്കുന്നത്. ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യമോ വാഹനം വിപണിയിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ. 
 
2007 ലാണ് പസ്സാറ്റ് ആദ്യമായി ഇന്ത്യൻ വിപണിയിൽ എത്തുന്നത് സ്‌കോഡ സൂപ്പര്‍ബ്, ടൊയോട്ട കാമ്രി എന്നി വാഹനങ്ങൾക്കായിരിയ്ക്കും പസ്സാറ്റ് വിപണിയിൽ മത്സരം തിർക്കുക. 190 ബിഎച്ച്‌പി കരുത്തും 320 എൻഎം ടോർക്കും ഉത്പാദിപ്പിയ്ക്കാൻ ശേഷിയുള്ള ടിഎസ്ഐ പെട്രോൾ എഞ്ചിനായിരിയ്ക്കും വാഹനത്തിന് കരുത്തുപകരുക. ഡിഎസ്‌ജി ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റാപ്പിഡ് ടെസ്റ്റ് മാത്രം പോരാ, ആന്റിജൻ ടെസ്റ്റ് നെഗറ്റീവായാലും പിസിആർ ടെസ്റ്റ് നിർബന്ധം, നിബന്ധനകൾ കർശനമാക്കി കേന്ദ്രം