Select Your Language

Notifications

webdunia
webdunia
webdunia
webdunia

അധ്വാന ഫലം നല്‍കാന്‍ ‘ഗോള്‍ഡന്‍ ഓക്സ്’

അധ്വാന ഫലം നല്‍കാന്‍ ‘ഗോള്‍ഡന്‍ ഓക്സ്’
, വെള്ളി, 26 ജൂണ്‍ 2009 (19:27 IST)
PROPRO
നാം പകലന്തിയോളം ശാരീരികമായും മാനസികമായും അധ്വാനിക്കുന്നത് എന്തിനാണ്? ശരിയായ ഫലം സിദ്ധിക്കുമെന്ന പ്രതീക്ഷ തന്നെയാണ് നമ്മെ അധ്വാനത്തിന് പ്രേരിപ്പിക്കുന്നത്. അധ്വാന ഫലം ഉറപ്പാക്കാന്‍ സഹായിക്കുന്ന ഫെംഗ്ഷൂയി ഭാഗ്യവസ്തുവാണ് ‘ഗോള്‍ഡന്‍ ഓക്സ്’.

ഒരു പകലിന്‍റെ അധ്വാനമെല്ലാം കഴിഞ്ഞ് സ്വര്‍ണ നാണയങ്ങളുടെ മേല്‍ വിശ്രമിക്കുന്ന രീതിയിലുള്ള ‘ഗോള്‍ഡന്‍ ഓക്സ്’ പ്രതിമകള്‍ അധ്വാനത്തിന് അര്‍ഹമായ പ്രതിഫലം കൊണ്ടുവരുമെന്നാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ പറയുന്നത്.

നിങ്ങളുടെ സമ്പത്ത് തലമുറകളോളം സംരക്ഷിക്കാനും കുടുംബത്തില്‍ ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാവാനും ഐശ്വര്യം നില നിര്‍ത്താനും ‘ഗോള്‍ഡന്‍ ഓക്സ്’ പ്രതിമ സഹായിക്കുമത്രേ.

മേശമേലോ സമ്പത്തിന്‍റെ മൂലയിലോ ‘ഗോള്‍ഡന്‍ ഓക്സ്’ പ്രതിമ സ്ഥാപിക്കാം. ജോലിസ്ഥലത്തോ പഠന സ്ഥലത്തോ വ്യാപാര സ്ഥലത്തോ നിങ്ങള്‍ പ്രശ്നങ്ങളില്‍ പെടുകയാണെങ്കില്‍ ‘ഗോള്‍ഡന്‍ ഓക്സ്’ എന്ന ചൈനീസ് ഭാഗ്യവസ്തു സംരക്ഷണം നല്‍കിയിരിക്കും. നിങ്ങള്‍ക്ക് കഠിനമായ വര്‍ഷമാണ് മുന്നിലുള്ളത് എന്ന് ജാതകം നോക്കി ആരെങ്കിലും പറഞ്ഞിട്ടുണ്ട് എങ്കില്‍ വ്യാകുലരാവേണ്ട എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതൊക്കെ മറികടക്കാന്‍ ഒരു ഗോള്‍ഡന്‍ ഓക്സിന്‍റെ സഹായം തേടിയാല്‍ മതിയെന്നാണ് അവരുടെ അഭിപ്രായം.

തടസ്സങ്ങള്‍ മറികടക്കുന്നതിന് ഉപരിയായി, നിങ്ങളുടെ സുഹൃത്തുക്കളുടെ വിശ്വാസ്യത നില നിര്‍ത്താനും ഗോള്‍ഡന്‍ ഓക്സ്’ പ്രതിമ സഹായിക്കും. എന്നാല്‍, സുഹൃത്തുക്കള്‍ എന്ന് നടിച്ചെത്തുന്നവരുടെ വഞ്ചനയ്ക്ക് പാത്രമാവാന്‍ ഇവ ഒരിക്കലും നിങ്ങളെ വിട്ടുകൊടുക്കുകയും ഇല്ല.

Share this Story:

Follow Webdunia malayalam