Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉന്നതിക്ക് അഗ്നി സാന്നിധ്യം

ഉന്നതിക്ക് അഗ്നി സാന്നിധ്യം
PRO
പുരാതന ചൈനീസ് ശാസ്ത്രമായ ഫെംഗ്ഷൂയിയിലെ അഞ്ച് അടിസ്ഥാന ഘടകങ്ങളില്‍ ഒന്നാണ് അഗ്നി. അഗ്നിയുടെ സാന്നിധ്യം ജീവിതത്തിന് ഉന്നതിയും വികാസവും നല്‍കുമെന്നാണ് വിശ്വസിക്കുന്നത്.

വീടിനുള്ളില്‍ അഗ്നിയുടെ സാന്നിധ്യം ആവശ്യമാണെങ്കിലും അളവ് കൂടിയാല്‍ വിനാശകരമാവുമെന്നതിനാല്‍ ഇക്കാര്യത്തില്‍ ശ്രദ്ധ വേണമെന്ന് ഫെംഗ്ഷൂയി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതായത്, എല്ലാക്കാര്യത്തിലും ഫെംഗ്ഷൂയി നിര്‍ദ്ദേശിക്കാറുള്ള സന്തുലനം ഇവിടെയും പ്രയോഗക്ഷമമാക്കണം.

പ്രകാശം ചൊരിയുന്ന എന്തും അഗ്നിയുടെ പ്രതിരൂപമാണ്. വീടിനുള്ളിലെ ലൈറ്റിംഗ് ഇതില്‍ മുഖ്യമാണ്. എല്ലാ മുറികളിലും വളരെ ശക്തിയേറിയ പ്രകാശം വേണമെന്ന് ഇതര്‍ത്ഥമാക്കുന്നില്ല. ഉദാഹരണത്തിന് കിടപ്പു മുറിയിലെ പ്രകാശ തീവ്രതയായിരിക്കില്ല ഭക്ഷണമുറിക്ക് അനുയോജ്യമാവുന്നത്. അനുയോജ്യമായിടത്ത് അഗ്നി സാമീപ്യം അനുയോജ്യമായ രീതിയില്‍ ഉണ്ടാവണമെന്നാണ് ഫെംഗ്ഷൂയി നിര്‍ദ്ദേശിക്കുന്നത്.

തെളിച്ചമുള്ള നിറങ്ങളും അഗ്നിയെ ദ്യോതിപ്പിക്കുന്നു. തെളിച്ചമുള്ള നിറങ്ങള്‍ ഊര്‍ജ്ജത്തെ, പ്രകാശത്തെ, പ്രതിഫലിപ്പിക്കുന്നതാണ് അഗ്നിയോട് അടുപ്പിച്ചു നിര്‍ത്തുന്നത്. ഏതു നിറമായാലും അത് പ്രകാശം പ്രതിഫലിപ്പിക്കുന്നു എങ്കില്‍ അഗ്നിയുടെ ഗുണം തരും എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

നിറങ്ങളും പ്രകാശവും മാത്രമല്ല അഗ്നിയെ പ്രതിനിധീകരിക്കുന്നത്. ഊര്‍ജ്ജത്തെ മുകളിലേക്ക് വിടുന്ന രൂപങ്ങളും അഗ്നിയുടെ ഫലം നല്‍കുന്നു. ഉദാഹരണത്തിന്, ത്രികോണങ്ങള്‍, പിരമിഡുകള്‍ എന്നിവ. ഇവയുടെ കൂര്‍ത്ത അഗ്രത്തില്‍ നിന്ന് വെളിയിലേക്ക് പ്രവഹിക്കുന്ന ഊര്‍ജ്ജം മുറിക്കുള്ളിലെ ഊര്‍ജ്ജത്തെ നവീകരിക്കുമെന്നാണ് ഫെംഗ്ഷൂയി വിശ്വാസം.

Share this Story:

Follow Webdunia malayalam