Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈനീസ് ഐശ്വര്യമൂര്‍ത്തികള്‍ പറയുന്നത്

ചൈനീസ് ഐശ്വര്യമൂര്‍ത്തികള്‍ പറയുന്നത്
, ബുധന്‍, 11 മാര്‍ച്ച് 2009 (21:04 IST)
PRO
ഫുക് ലുക് സൊ എന്ന ഫെംഗ്ഷൂയി ത്രിമൂര്‍ത്തികളെ പരിചയപ്പെടൂ. ഈ ത്രിമൂര്‍ത്തികള്‍ക്ക് നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാനുള്ള കഴിവ് ഉണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സമ്പത്ത്, ആരോഗ്യം, എന്നിവയുടെ ദേവന്‍‌മാരാണിവര്‍

ഇപ്പറഞ്ഞ ഫെംഗ്ഷൂയി ത്രിമൂര്‍ത്തികളില്‍ ഫുക് സമ്പത്തിന്‍റെയും സമൃദ്ധിയുടെയും ദേവനാണ്. ചുവപ്പ് വസ്ത്രമാണ് ഫുക് ധരിക്കുക. സ്ഥാനം ലുകിന്‍റെ വലത് വശത്ത്. നിങ്ങളുടെ സാമ്പത്തിക പുരോഗതിക്ക് ഫുക് പിന്തുണ നല്‍കും. ഉള്ള സമ്പത്ത് അധികരിക്കാനും ഫുകിന്‍റെ സഹായം തേടാം.

ചുരുക്കിപ്പറഞ്ഞാല്‍, ഫുകിനെ സാന്നിധ്യമുള്ളിടത്ത് വസിക്കുന്നവര്‍ക്ക് ദാരിദ്ര്യം പഴങ്കഥ തന്നെയായിരിക്കും.

സോ ദേവനാവട്ടെ ഒരു പാത്രം നിറയെ അമൃതവുമായാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇതില്‍നിന്ന് തന്നെ അമരത്വ സമാനമായ ആരോഗ്യം പ്രദാനം ചെയ്യുന്ന ദേവനാണ് സോ എന്ന് മനസ്സിലാക്കാമല്ലോ ?

ഫുകിനും സോ ദേവനും മധ്യേയാണ് ലുക് ദേവന്‍റെ സാന്നിധ്യം. ലുക് ആധികാരികതുടെയും ശക്തിയുടെയും പ്രതീകമാണെന്നാണ് ചൈനീസ് വിശ്വാസം. ആരോഗ്യത്തെയും സമ്പത്തിനെയും ആകര്‍ഷിച്ചു നിര്‍ത്തുന്നത് ലുക് ദേവനാണ്.

ഫുക് ലുക് സൊ മൂര്‍ത്തികളുടെ രൂപങ്ങള്‍ ഭക്ഷണ മുറിയിലോ സ്വീകരണ മുറിയിലോ വയ്ക്കാവുന്നതാണ്. ആളുകളുടെ പിന്നില്‍ വരത്തക്കവണ്ണം ഉയര്‍ന്ന പ്രതലങ്ങളിലാവണം ചൈനീസ് ത്രിമൂര്‍ത്തികളെ വയ്ക്കേണ്ടതെന്ന് ഫെംഗ്ഷൂയി വിദഗ്ധര്‍ പറയുന്നു.

Share this Story:

Follow Webdunia malayalam