ദാമ്പത്യ സൌഖ്യം നല്‍കും റാന്തല്‍
, ഞായര്‍, 28 മാര്‍ച്ച് 2010 (16:13 IST)
മാനവരാശിയെ സംബന്ധിച്ചിടത്തോളം വിളക്കുകള്‍ക്ക് വളരെ പ്രാധാന്യമാണുള്ളത്. വെളിച്ചം ഇരുട്ടിനെ അകറ്റുമെന്നതു പോലെ ദാമ്പത്യജീവിതത്തിലെ അസ്വസ്ഥതകള്‍ മാറ്റി പ്രണയ ലോലമായ ജീവിതം നല്‍കാനും വിളക്കുകള്‍ക്ക് കഴിയുമെന്നാണ് ഫെംഗ്ഷൂയി വിശ്വാസം.ഫെംഗ്ഷൂയി പേപ്പര്‍ റാന്തലുകള്‍ ദാമ്പത്യത്തിന്റെ കെട്ടുറപ്പിനെ വര്‍ദ്ധിപ്പിക്കുമത്രേ. ദമ്പതികളുടെ കിടക്കയുടെ ഇരുവശത്തുമായി രണ്ട് പേപ്പര്‍ റാന്തലുകള്‍ തൂക്കുന്നത് സുദീര്‍ഘമായ വൈവാഹിക ജീവിതത്തിന് പിന്തുണയേകും. ഗുണഫലത്തിനായി ഈ വിളക്കുകള്‍ ഒരേസമയം കത്തിക്കുകയും അണയ്ക്കുകയും വേണമെന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു. ഒരുസമയം ഒരു റാന്തല്‍ മാത്രമാണ് കൊളുത്തുന്നത് എങ്കില്‍ ദമ്പതിമാര്‍ക്കിടയിലുള്ള ഊര്‍ജ്ജപ്രവാഹം ശരിയായ രീതിയില്‍ ആവുകയില്ല.സന്താനഭാഗ്യമില്ലാതെ വിഷമിക്കുന്ന ദമ്പതികള്‍ക്ക് ചുവന്ന പേപ്പര്‍ വിളക്കുകള്‍ ഒരു അനുഗ്രഹമാണത്രേ. നിറങ്ങള്‍ക്ക് ഫെംഗ്ഷൂയി വിധിപ്രകാരം വളരെയധികം പ്രാധാന്യമുണ്ടെന്ന് കേട്ടുകാണുമല്ലോ. ചുവന്ന നിറമുള്ള രണ്ട് പേപ്പര്‍ റാന്തലുകള്‍ നിങ്ങളുടെ കിടക്കയ്ക്ക് നേരെ മുകളില്‍ തൂക്കുന്നത് വഴി നിങ്ങള്‍ നിങ്ങളുടെ പുത്രനെയോ പുത്രിയെയോ ഈ ലോകത്തേക്ക് മാടിവിളിക്കുകയായിരിക്കും എന്നും വിദഗ്ധര്‍ പറയുന്നു.ഇക്കാര്യം ചിലര്‍ തള്ളിക്കളയുമെങ്കിലും നിറങ്ങള്‍ നല്‍കുന്ന അത്ഭുതമാണ് ഇവിടെ പ്രാവര്‍ത്തികമാകുന്നത് എന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. അതായത്, നിറങ്ങളിലൂടെ നിങ്ങളുടെ മനസ്സ് ശാന്തമാവുന്നു. പിരിമുറുക്കം കുറയുന്ന മനസ്സ് ഉണ്ടെങ്കില്‍ കായികമായ ആരോഗ്യവും കൂടെയെത്തും. അത്തരത്തില്‍, നിങ്ങള്‍ക്ക് ഗര്‍ഭധാരണം സത്യമാക്കാനും സാധിക്കും. അതായത്, വന്ധ്യതയ്ക്ക് കാരണമായേക്കാവുന്ന കായികവും മാനസികവുമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്നു.പേപ്പര്‍ റാന്തലുകള്‍ ഭാഗ്യദായകങ്ങളാണെന്നും വിശ്വാസമുണ്ട്. ചൈനക്കാര്‍ ചുവന്ന പേപ്പര്‍ റാന്തലുകള്‍ കത്തിച്ചുവച്ചാണ് പുതുവത്സരത്തെ എതിരേല്‍ക്കുന്നത്. അതായത്, ചുവന്ന റാന്തല്‍ പുതുവര്‍ഷത്തില്‍ പണവും ഭാഗ്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം.
Follow Webdunia malayalam