നിങ്ങള്‍ നിരാശരാണോ? ഏറ്റെടുക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരിക. വീട്ടിലായാലും ഓഫീസിലായാലും പൊതുവെ എല്ലാ കാര്യത്തിലും അകാരണമായ പരാജയബോധം തോന്നുക. ഫെംഗ്ഷൂയി പരിഹാരത്തിലൂടെ ഇത്തരത്തില്‍ ഉള്ള പ്രശ്നങ്ങള്‍ ഒരു പരിധിവരെ നിയന്ത്രണത്തില്‍ ആക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
താമസസ്ഥലമോ ഓഫീസോ ആവട്ടെ അവിടെ ആരോഗ്യകരമല്ലാത്ത ഊര്‍ജ്ജം നില നിന്നാല്‍ പിന്നെ ഒന്നും ശരിയാവണമെന്നില്ല. ഇത്തരം ദോഷകരമായ ഊര്‍ജ്ജത്തെ അകറ്റി ആരോഗ്യകരമായ ‘ചി’യുടെ പ്രവാഹം ഉണ്ടാവാന്‍ ഏറ്റവും അനുയോജ്യമായൊരു ഫെംഗ്ഷൂയി ഭാഗ്യ വസ്തുവാണ് ചൈനീസ് കോയിന് വാള്.
പേര് സൂചിപ്പിക്കുന്നതുപോലെ പുരാതന ചൈനീസ് നാണയങ്ങള്‍ കൊണ്ടാണ് ഈ വിശുദ്ധ വാള് നിര്‍മ്മിച്ചിരിക്കുന്നത്. പുരാതന ചൈനീസ് ഗ്രന്ഥമായ താവോ ദേ ജിങ്ങിലും ഈ വാളിനെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നു. ചൈനയിലെ താവോ സന്യാസിമാര്‍ പ്രത്യേക ആചാരങ്ങളില്‍ ഇത്തരം വാളുകള്‍ ഉപയോഗിച്ചിരുന്നുവെന്നും കരുതപ്പെടുന്നു.
ഇക്കാലത്ത്, പാശ്ചത്യ ലോകവും പൌരസ്ത്യ ദേശവും ഈ വിശുദ്ധ ഫെംഗ്ഷൂയി വസ്തു വീടുകളിലും ഓഫീസുകളിലും വിപരീത ഊര്‍ജ്ജത്തെ മറികടന്ന് ‘ചി’യുടെ പ്രവാഹം ഉറപ്പാക്കാനായി ഉപയോഗിക്കുന്നു. പൌരാണിക രേഖകളില്‍ പറയുന്ന വിശുദ്ധ വാളിന്റെ ചെറുരൂപമാണ് ഇപ്പോള്‍ ലഭിക്കുന്ന ചൈനീസ് വാളുകള്‍.
ചൈനീസ് വാളുകള്‍ ചുവന്ന ചരടുകൊണ്ട് അലങ്കരിച്ച നിലയിലാണ് വാങ്ങാന്‍ കിട്ടുക. ചുവപ്പ് നിറത്തിന് ഫെംഗ്ഷൂയിയില്‍ വളരെയധികം പ്രാധാന്യമുണ്ട്. ചുവന്ന ചരടുകൊണ്ട് അലങ്കരിച്ച ഫെംഗ്ഷൂയി വസ്തുകളുടെ ശക്തി അധികരിക്കുമെന്നാണ് വിശ്വാസം. ചൈനീസ് വാളില്‍ ബന്ധിച്ചിരിക്കുന്ന ചുവന്ന ചരട് പിടിയില്‍ ഒരു തൊങ്ങലോടെയാണ് അവസാനിക്കുന്നത്.
ചൈനീസ് വാളുകളുടെ പിടി വാതിലിനെയോ ജനലിനേയോ അഭിമുഖീകരിക്കുന്ന രീതിയില്‍ വേണം തൂക്കാന്‍. ദുഷ്ടശക്തികളെയും വിപരീത ഊര്‍ജ്ജത്തെയും വികര്ഷിക്കാന് ഉപയോഗിക്കുന്ന ചൈനീസ് ഭാഗ്യ വസ്തുക്കളില്‍ ഏറ്റവും ശക്തമായതാണ് ഇതെന്ന് വിദഗ്ധര്‍ അഭിപ്രായപെടുന്നു.