Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂന്തോട്ടം നിര്‍മ്മിക്കുമ്പോള്‍

ഫെങ്ങ്ഷൂയി വീടുകള്‍ - 3

പൂന്തോട്ടം നിര്‍മ്മിക്കുമ്പോള്‍
ഈ മുറി വീടിന്റെ പ്രാധാന്യമില്ലാത്ത ദിക്കുകളിലായിരിക്കുന്നത്‌ നല്ലത്‌. താമസക്കാരന്റെ ഭാഗ്യസംഖ്യയും വിഭാഗവും അനുസരിച്ചായിരിക്കും പ്രാധാന്യമില്ലാത്ത സ്ഥലങ്ങള്‍ നിശ്ചയിക്കുക. ഈ സ്ഥലങ്ങള്‍ വിപരീത ഊര്‍ജ്ജം നല്‍കുന്നതിനാല്‍ സംഭരണ മുറി, അതിഥി മുറി, കുളിമുറി എന്നിവയക്ക്‌ യോജിക്കും.

വടക്കു ദിശ ജോലിയില്‍ അത്യുന്നതി നേടിത്തരും. മേശയുടെ വലതുഭാഗത്ത്‌ ഒരു ക്രിസ്റ്റല്‍ പേപ്പര്‍ വെയിറ്റ്‌ വയ്ക്കുന്നത്‌ വിപരീത ഊര്‍ജ്ജത്തെ തിരിച്ചു വിടാന്‍ സഹായിക്കും. ജോലിസ്ഥലത്തെ ഉയര്‍ന്ന മേല്‍ക്കൂര നിങ്ങള്‍ക്ക്‌ വളര്‍ച്ചയും വിജയവും നല്‍കും. കറുത്ത മേശ നിങ്ങളെ മന്ദഗതിക്കാരനാക്കുമ്പോള്‍ തടിമേശ നിങ്ങള്‍ക്ക്‌ പിന്തുണയും വളര്‍ച്ചയും നേടിത്തരും.

പൂന്തോട്ടം നിര്‍മ്മിക്കുമ്പോള്‍ അഞ്ച്‌ ഘടകങ്ങള്‍ ശ്രദ്ധിക്കണം. ഒരു കുളം, സൂര്യഘടികാരം, ഒരു പിത്തള പ്രതിമ, മരങ്ങളും കുറ്റിച്ചെടികളും, ചുവപ്പും ഓറഞ്ചും നിറങ്ങള്‍ എന്നിവ നിര്‍ബന്ധമായും പൂന്തോട്ടത്തില്‍ വേണം. ഷഡ്കോണാകൃതിയിലോ വൃത്താകൃതിയിലോ പൂന്തോട്ടം നിര്‍മ്മിക്കാം. ചുവന്ന പുഷ്പങ്ങള്‍ ധാരാളമുണ്ടായാല്‍ ചി യുടെ സഞ്ചാരം വര്‍ദ്ധിക്കും.

Share this Story:

Follow Webdunia malayalam