Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫെങ്ങ്ഷൂയിയുടെ വിശ്വാസങ്ങള്‍

ഫെങ്ങ്ഷൂയിയുടെ വിശ്വാസങ്ങള്‍
വിചിത്രമാണ്‌ ഫെങ്ങ്ഷൂയിയുടെ വിശ്വാസങ്ങള്‍.പറന്നകലുന്ന പക്ഷകള്‍ി‍ സൗഭാഗ്യം നഷ്ടപ്പെടുന്നതിനെ കാണിക്കുന്നു. എന്നാല്‍ പക്ഷിക്കൂട്ടത്തിന്റെ ചിത്രം സൗഭാഗ്യം കൊണ്ടുവരുമെന്നും വിശ്വസിക്കപ്പെടുന്നു.സ്വാഭാവിക നീരുറവകള്‍ സൗഭാഗ്യത്തിന്റെ ലക്ഷണമാന്‌.

വീടും സ്ഥാപനങ്ങളുമൊക്കെ പുതിയതായി നിര്‍മിക്കുമ്പോള്‍ചുവന്ന റിബണത്തില്‍ മൂന്നു ചൈനീസ്‌ നാണയങ്ങള്‍ ഭിത്തിയിലും തറയിലും പതിപ്പിക്കുന്നത്‌ സമ്പത്തിലേക്കുള്ള വഴിയായി കണക്കാക്കപ്പെടുന്നു.

മൂന്ന്‌ സ്വര്‍ഗ്ഗവും ഭൂമിയും തമ്മിലുള്ള ഐക്യത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. ചുമരുകള്‍ കെട്ടുന്ന സമയത്ത്‌ നാണയങ്ങളുടെ എഴുത്തുള്ള വശം മുകളില്‍ വരത്തക്കവിധമാണ്‌ നാണയം വയ്‌ ക്കുക.വീടുകളിലും സ്ഥാപനങ്ങളിലും പൊടിയും ചവറുകളുമൊക്കെ അടിഞ്ഞു കൂടുന്നത്‌ ഭാഗ്യദോഷം കൊണ്ടുവരുമെന്നാണ്‌ വിശ്വാസം.

ഭാഗ്യദായകമായ വൃക്ഷങ്ങള്‍ തെക്കുകിഴക്കു കോണിലായാലും മറയായി ലോഹവസ്തുക്കള്‍ വല്ലതുമുണ്ടെങ്കില്‍ പ്രയോജനമുണ്ടാവില്ല. വൃക്ഷോര്‍ജ്ജത്തെ ലോഹോര്‍ജ്ജം നശിപ്പിക്കുമെന്നണ്‌ വിശ്വാസം.

ചൈനീസ്‌ ദേവനായ കുവാന്‍ കോംഗിന്റെ പ്രതിമ വീട്ടിലും സ്ഥാപനത്തിലും സൂക്ഷിക്കുന്നത്‌ സമ്പത്ത്‌ തരുമെന്നണ്‌ ഫെങ്ങ്ഷൂയി പറയുന്നത്‌.ഈ നിയമങ്ങളൊന്നുമരിയാതെ സാധനങ്ങള്‍ അസ്ഥാനത്ത്‌ വെയ്‌ ക്കുന്നത്‌ ദോഷം ചെയ്യുമെന്നാണ്‌ ഫെങ്ങ്ഷൂയി പറയുന്നത്‌.ഫെങ്ങ്ഷൂയി നിയമങ്ങള്‍ പാലിച്ചാല്‍ പണമുണ്ടാകുമെന്നു സാരം.

Share this Story:

Follow Webdunia malayalam