മുറിയുടെ ദോഷം മാറ്റാന്‍ ചെടികള്‍
, ഞായര്‍, 10 ഏപ്രില്‍ 2011 (16:20 IST)
നല്ല ഊര്‍ജ്ജമായ ‘ചി’യുടെ പ്രവാഹം ഉറപ്പുവരുത്തുന്ന ക്രമീകരണങ്ങളെ കുറിച്ചാണ് ഫെംഗ്ഷൂയി പ്രധാനമായും പറയുന്നത്. ചില പ്രത്യേക ആകൃതിയിലുള്ള വീടുകള്‍ അല്ലെങ്കില്‍ മുറികള്‍ അനാരോഗ്യകരമായ ‘ഷാര്‍ചി’ എന്ന വിപരീത ഊര്‍ജ്ജത്തെ പ്രവഹിപ്പിക്കും എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.ഉദാഹരണത്തിന് ‘എല്‍’ ആകൃതിയിലുള്ള മുറികളില്‍ ഷാര്‍ചിയുടെ സാന്നിധ്യം വളരെ അധികമാവാമെന്നാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത്തരം മുറികളില്‍ താമസിക്കുന്നത് മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ക്ക് കാരണമായിത്തീരുമത്രേ.രണ്ട് ഭിത്തികള്‍ ചേരുന്ന മൂലകളിലാണ് വിപരീത ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ഈ സ്ഥലങ്ങളില്‍ മുറിക്കുള്ളില്‍ വളര്‍ത്തുന്ന തരം ചെടികള്‍ വയ്ക്കുന്നത് അനാരോഗ്യകരമായ ഊര്‍ജ്ജത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കും.ഉരുണ്ട ഇലകളുള്ള തരം ചെടികളായിരിക്കണം മുറിക്കുള്ളില്‍ വയ്ക്കേണ്ടത്. അധികം ഇലകള്‍ ഇല്ലാത്ത തരം ചെടികള്‍ മുറിക്കുള്ളില്‍ വയ്ക്കാന്‍ അനുയോജ്യമല്ല.
Follow Webdunia malayalam