Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയദിശ അനുകൂലമാക്കാന്‍ ശ്രമിക്കണം

വിജയദിശ അനുകൂലമാക്കാന്‍ ശ്രമിക്കണം
, ഞായര്‍, 24 ഒക്‌ടോബര്‍ 2010 (15:59 IST)
PRO
ഫെംഗ്ഷൂയി അനുസരിച്ച് ഓരോത്തര്‍ക്കും ഓരോ ഭാഗ്യ ദിശയാണ്. ഭാഗ്യ ദിശ അഥവാ വിജയ ദിശ അറിയുന്നതിന് നിങ്ങളുടെ ക്വാ നമ്പര്‍ അറിഞ്ഞിരിക്കണം. ജീവിത വിജയത്തിന് ഭാഗ്യ ദിശ അറിഞ്ഞിരിക്കുക മാത്രമല്ല അത് അനുകൂലമാക്കുകയും ചെയ്യണമെന്നാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്.

ഉദാഹരണത്തിന്, വീട് വയ്ക്കാനുള്ള ഭൂമി വാങ്ങുന്നതിനു മുമ്പ് ആ സ്ഥലം നിങ്ങളുടെ വിജയ ദിശയ്ക്കോ അല്ലെങ്കില്‍ മൂന്ന് സൌഹൃദ ദിശകളില്‍ ഒന്നിനോ അഭിമുഖമാണെന്ന് ഉറപ്പ് വരുത്തണം. ഇത് പരസ്പര പൂരകങ്ങളായ യിന്‍, യാംഗ് ഊര്‍ജ്ജ സമന്വയത്തെ ഉറപ്പാക്കും.

വിജയ ദിശയ്ക്ക് അഭിമുഖമായി ഇരുന്ന് വേണം ഭക്ഷണം കഴിക്കേണ്ടത്. വിജയദിശയിലേക്ക് തലവച്ച് കിടക്കുന്നത് ശാന്തമായ ഉറക്കം നല്‍കും. കുട്ടികള്‍ പഠിക്കുമ്പോഴും വിജയ ദിശയ്ക്ക് അഭിമുഖമായിരിക്കാന്‍ ശ്രദ്ധിക്കണം.

ഓഫീസിലും വ്യാപാര സ്ഥാപനത്തിലും നിങ്ങളുടെ മേശ ക്രമീകരിക്കുമ്പോഴും വിജയദിശയെ കുറിച്ചുള്ള ധാരണ മനസ്സിലുണ്ടാവണം. അതേ പോലെ, സുപ്രധാന കരാറുകള്‍ വിജയ ദിശയ്ക്ക് അഭിമുഖമായി നിന്ന് ഒപ്പിട്ടാല്‍ പ്രതീക്ഷിച്ച ഫലം ലഭിക്കും.

വ്യാപാരസംബന്ധമോ തൊഴില്‍ സംബന്ധമോ ആയ യോഗങ്ങള്‍ നടക്കുമ്പോഴും കഴിയുമെങ്കില്‍ വിജയ ദിശയ്ക്ക് അഭിമുഖമായി ഇരിക്കുവാന്‍ ശ്രദ്ധിക്കണമെന്നും ഫെംഗ്ഷൂയി വിദഗ്ധര്‍ ഉപദേശിക്കുന്നു. ഭാഗ്യം പറയുന്ന ക്വാ നമ്പര്‍

Share this Story:

Follow Webdunia malayalam