നമ്മുടെ ജീവിതരീതികളെയും സ്വഭാവത്തെയും സ്വാധീനിക്കുന്നതില്‍ പണത്തിനേറെ പങ്കുണ്ട്.പണം കുറയുമ്പോളാണു പ്രശ് നങ്ങളും തുടങ്ങുക.പണം നേടാനെന്താണു മാര്‍ഗമെന്നു ചോദിച്ചാല്‍ അദ്ധ്വാനിക്കുക എന്ന ഉത്തരം മാത്രമെ കാണാനിടയുള്ളു.
എന്നാല്‍ ചൈനീസ് പൗരാണികശാസ് ത്രമായ ഫെങ്ങ്ഷൂയിയില്സമൃദ്ധിക്കും ധനസമ്പാദനത്തിനുമുള്ള മാര്‍ഗങ്ങളെ പറ്റി പറയുന്നുണ്ട്.വളരെ പെട്ടന്ന് ചിരിക്കുന്ന ബുദ്ധനും ഫെങ്ങ്ഷുയി വിദ്യകളുമൊക്കെ ലോകമെമ്പാടും വിശ്വാസികളെ നേടിയെടുത്തു.ലോകമെമ്പാടുമുള്ള പല വന്‍ കിട കമ്പനികളും ബിസ്സിനസ്സ് ഗ്രൂപ്പുകളുമൊക്കെഇപ്പോള് ഫെങ്ങ്ഷൂയി നിയമങ്ങള്‍ പാലിക്കുന്നുണ്ട്.
ഫെങ്ങ്ഷൂയി ശാസ്ത്രപ്രകാരം തെക്കുകിഴക്കു ദിക്കാണ് സമ്പത്തുമായി ബന്ധപ്പെട്ടു കിടക്കുന്നത്.ഈ ദിക്കില്‍ വീട്ടിനുള്ളിലും പുറത്തും ചെടികളും വൃക്ഷങ്ങളും വെച്ചുപിടിപ്പിക്കുന്നത് നല്ലതാണ്.ചെടികള്‍ നല്ല ആരോഗ്യമുള്ളവയുമാകണം.ഇവ അധികമാവാനും പാടില്ല. സംതുലിതമായ അവസ്ഥയാണ് ഫെങ്ങ്ഷൂയിയുടെ കാതല്‍.പുഷ്പിക്കുന്ന ചെടികള്‍ വീട്ടിനുള്ളില്‍ തന്നെ വെയ്ക്കണം.