Webdunia - Bharat's app for daily news and videos

Install App

എതിരാളിയെ കീഴ്പ്പെടുത്താന്‍ തന്ത്രം മെനയുകയാണോ ? പണി പിന്നാലെ വരും !

എതിരാളികളുടെ പിന്നില്‍ നിന്നുള്ള കുത്തായാലൊന്നും ഏല്‍ക്കില്ല... ഇത് കയ്യില്‍ കരുതണമെന്നു മാത്രം !

Webdunia
ബുധന്‍, 25 ഒക്‌ടോബര്‍ 2017 (14:58 IST)
നിങ്ങള്‍ എത്ര വിശ്വസ്തത കാട്ടിയാലും ചില അവസരങ്ങളില്‍ ആരും അത് മനസ്സിലാക്കിയെന്ന് വരില്ല. സ്വജനങ്ങള്‍ക്ക് നിങ്ങളെ മനസ്സിലാക്കാന്‍ കഴിയാത്ത അവസരത്തില്‍ എതിരാളികള്‍ പിന്നില്‍ നിന്ന് കുത്താന്‍ ശ്രമിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ലല്ലോ. അനാരോഗ്യകരമായ ഈ ഊര്‍ജ്ജ നിലകളെ തരണം ചെയ്യാന്‍ ഫെംഗ്ഷൂയിക്ക് സാധിക്കുമെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്.
 
വിപരീത സാഹചര്യങ്ങളെ അതിജീവിക്കാന്‍ ഫെംഗ്ഷൂയി കാണ്ടാമൃഗങ്ങള്‍ക്ക് കഴിയും എന്നാണ് വിശ്വാസം. തൊഴില്‍ പ്രശ്നങ്ങള്‍, എതിരാളികളുടെ വഞ്ചനാത്മകമായ സമീപനം, അപകടങ്ങള്‍ എന്നിവയ്ക്ക് കാരണമാവുന്ന ഊര്‍ജ്ജത്തെ വ്യതിചലിപ്പിക്കാന്‍ ഫെംഗ്ഷൂയി കാണ്ടാമൃഗങ്ങള്‍ക്ക് കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 
 
ഫെംഗ്ഷൂയി കാണ്ടാമൃഗം അഞ്ച് നാണയങ്ങള്‍ക്ക് മേലെയാണ് നില്‍ക്കുന്നത്. ഭൂമി, അഗ്നി, ലോഹം, ജലം, മരം എന്നീ ഫെംഗ്ഷൂയി മൂലതത്വങ്ങളെയാണ് ഈ അഞ്ച് നാണയങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. അതായത്, എല്ലാ മാര്‍ഗ്ഗങ്ങളിലൂടെയും സമൃദ്ധി കൊണ്ടുവരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
 
ഫെംഗ്ഷൂയി കാണ്ടാമൃഗം ധനവും ഭാഗ്യവും ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ നിങ്ങളെ സഹായിക്കും. കരുത്തനായ ഈ മൃഗത്തിന്റെ സാന്നിധ്യം അനാരോഗ്യകരമായ ഊര്‍ജ്ജത്തെ വഴിതിരിച്ചു വിടുന്നതിലൂടെ വീട്ടിലെ കുട്ടികള്‍ക്കും സംരക്ഷകനാവുന്നു എന്നും വിശ്വാസമുണ്ട്.
 
ഓഫീസിലാണെങ്കില്‍ നിങ്ങളുടെ പിന്നിലായും വീട്ടിലാണെങ്കില്‍ വീടിനു വെളിയിലുള്ള ഭാഗങ്ങള്‍ ദൃഷ്ടിപഥത്തില്‍ വരത്തക്കവണ്ണവും വേണം ഫെംഗ്ഷൂയി കാണ്ടാമൃഗങ്ങളെ സ്ഥാപിക്കേണ്ടത്. അതായത് ജനാലയില്‍ നിന്നോ വാതിലിലില്‍ നിന്നോ പുറത്തേക്ക് നോക്കുന്ന രീതിയില്‍ വേണം ഈ ഫെംഗ്ഷൂയി വസ്തു സ്ഥാപിക്കേണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാശിക്കാര്‍ക്ക് പൊതുവേ സൗന്ദര്യം കൂടുതലായിരിക്കും

Monthly Horoscope April 2025: മേടം രാശിക്കാരുടെ ഏപ്രിൽ മാസം എങ്ങനെ?, സമ്പൂർണ മാസഫലം അറിയാം

Monthly Horoscope April 2025: 2025 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ മാസഫലം അറിയാം

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല

അടുത്ത ലേഖനം
Show comments