Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതെല്ലാം കൃത്യമായി ചെയ്താല്‍ മതി... ആ ഒരു പേടി പിന്നെ ഉണ്ടാകില്ല !

അമിതഭാരം തടയാൻ അഞ്ച് വഴികൾ

ഇതെല്ലാം കൃത്യമായി ചെയ്താല്‍ മതി... ആ ഒരു പേടി പിന്നെ ഉണ്ടാകില്ല !
, വ്യാഴം, 23 മാര്‍ച്ച് 2017 (14:47 IST)
അമിതഭാരം തടയുന്നതിനായുള്ള പല വഴികളും ആലോചിച്ച്​നാളെ മുതൽ വ്യായാമം തുടങ്ങാമെന്ന തീരുമാനിക്കുന്നവരാണ്​നമ്മളില്‍ പലരും. നാളെ എന്നത്​എന്നും നാളെയായി മാത്രം നിലനിൽക്കുകയും വ്യായാമം ചെയ്യുകയെന്നത് വെറും​സങ്കല്‍പ്പം മാത്രമാവുകയും ചെയ്യുന്നതോടെ ഭാരം കുറയുന്നില്ലെന്ന സങ്കടം മാത്രമാണ് ബാക്കിയാകുക. ഭാരം കുറക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും ഏറ്റവും ഉചിതമായ സമയം രാവിലെയാണ്​. ശരീരഭാരം കുറക്കുന്നതിനായി അതിരാവിലെ ചെയ്യാവുന്ന കാര്യങ്ങളെന്തെല്ലാമാണെന്ന് നോക്കാം.
 
വെള്ളക്കുപ്പികൾ നിറച്ചു​കൊണ്ടിരിക്കുക: വെള്ളക്കുപ്പികൾ നിറച്ചുകൊണ്ട് ഓരോ ദിവസവും തുടങ്ങുക. കൂടുതൽ തവണ വെള്ളം കുടിച്ചാല്‍ ഭാരം കുറയുമെന്നാണ്​വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. വെള്ളം കുടിച്ചാൽ ആവശ്യത്തിൽ കൂടുതൽ ഭക്ഷണം കഴിക്കാനുള്ള സാധ്യത ഇല്ലാതാകുമെന്നും ഇത്​കലോറി കുറക്കാൻ സഹായകമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ദിവസും ചുരുങ്ങിയത് രണ്ട് ലിറ്റർ വെള്ളമെങ്കിലും നിർബന്ധമായും കുടിക്കണം.
 
ഇളം ചൂടുവെള്ളം കുടിക്കുക: രാവിലെ എഴുന്നേറ്റ ഉടൻ ഇളം ചൂടുവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. അത് ശരീരപോഷണത്തിന്​സഹായിക്കുകയും​ദഹന സംവിധാനത്തെ ശുദ്ധീകരിക്കുകയും ചെയ്യും. വെള്ളത്തിന് തണുപ്പുവിട്ട അവസ്ഥ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂയെന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം. ആദ്യം ഇളം ചൂടുവെള്ളം കുടിച്ച്​പിന്നീട്​ദിവസം മുഴുവനും തണുത്ത വെള്ളം കുടിക്കാവുന്നതാണ്​.  
 
പ്രഭാതത്തിൽ​നാരുകളും പ്രോട്ടീനുമടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കാന്‍ ശ്രദ്ധിക്കുക: ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമാണ് പ്രാതല്‍. പ്രാതൽ ഒഴിവാക്കുന്ന ഒരാൾ അധിക ഭാരത്തിന്​വഴിവെട്ടുകയാണ് ചെയ്യുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്​. പ്രാതലിന്​35 ഗ്രാം പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത്​നാല് മുട്ട കഴിക്കുന്നതിന്​തുല്യമാണെന്നും പഠനങ്ങള്‍ പറയുന്നു​. മുട്ടയും രാവിലെ കഴിക്കുന്നത്​ഏറെ നല്ലതാണ്​. മുട്ടയിലെ പ്രോട്ടീൻ വിശപ്പ്​ തടയുന്നതോടൊപ്പം അധികമുള്ള കലോറിയെ എരിച്ചു കളയാനും സഹായിക്കും.
 
ഇടഭക്ഷണം കരുതുക: ശരീരം ഒരു യന്ത്രത്തെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അതിനായി ഇടക്ക് ഇന്ധനം ആവശ്യമാണ്‌‍. അതുകൊണ്ട് പ്രാതലിനു ശേഷം പുറത്തു പോകുകയാണെങ്കില്‍ ഇടഭക്ഷണം കൈയിൽ കരുതണം. ഇടഭക്ഷണം എന്തെങ്കിലും ആകാം എന്നു കരുതാതെ അവയും ആരോഗ്യകരമാക്കാൻ ശ്രദ്ധിക്കുക. നിത്യേനയുള്ള മെനു മാറിയില്ലെങ്കിൽ മടുപ്പു മൂലം അനാരോഗ്യകരമായ ഭക്ഷണ ശീലത്തിലേക്ക്​തിരിച്ചു പോകാനും സാധ്യതയുണ്ട്​.
 
വ്യായാമം: അതിരാവിലെയുള്ള വ്യായാമം ശരീര ഭാരം കുറക്കാനുള്ള നല്ലൊരു ഉപാധിയാണ്​. കൈകാലുകൾക്ക്​ പ്രാധാന്യം നല്‍കുന്ന തരത്തിലുള്ള വ്യായാമങ്ങളാണ്​ഏറ്റവും ഉചിതം​. ശരീരം നന്നായി വിയര്‍ക്കുമ്പോൾ അധികമുള്ള കലോറി എരിഞ്ഞു തീരുകയും നമ്മുടെ ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യും. രാവിലെ ചെയ്യുന്ന വ്യായാമം സുഖനിദ്രക്കും സഹായകമാകും. സുഖകരമായുള്ള ഉറക്കവും അമിതഭാരത്തെ കുറക്കാൻ സഹായിക്കും​.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി ഭംഗിയെ തടസപ്പെടുത്താന്‍ നഖങ്ങള്‍ ഒരു കാരണമാകില്ല!