ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതല്‍ ഫെംഗ്ഷൂയി എന്ന പുരാതന ചൈനീസ് ശാസ്ത്രത്തിന് വിശ്വാസികളുടെ ഇടയില്‍ പ്രാമുഖ്യം നേടാന്‍ കഴിഞ്ഞിരുന്നു. ദൃഷ്ടിഗോചരമായ പ്രകൃതിയെയും ദൃഷ്ടി ഗോചരമല്ലാത്ത ഊര്‍ജ്ജത്തെയും സന്തുലനാവസ്ഥയില്‍ എത്തിക്കുന്നതിലൂടെയാണ് ഫെംഗ്ഷൂയി ജീവിതത്തില്‍ സ്ഥിരതയും ആഹ്ലാദാനുഭവങ്ങളും നല്‍കുന്നത്. |
ആഹ്ലാദാനുഭവങ്ങള്‍ നല്കുന്ന ഫെംഗ്ഷൂയി വസ്തു (ആഭരണം) ആണ് അന്തന്തതയുടെ ചിഹ്നം. |
|
|
ജീവിതത്തില്‍ ഭാഗ്യാനുഭവങ്ങള്‍ നല്കുന്ന പലതരം ഫെംഗ്ഷൂയി വസ്തുക്കളെ നാം ഇതിനോടകം പരിചയപ്പെട്ടു. അതിരില്ലാത്ത ആഹ്ലാദാനുഭവങ്ങള്‍ ഉണ്ടാവാന്‍ ആരാണ് ആഗ്രഹിക്കാത്തത്, ഇതിനും ഫെംഗ്ഷൂയി നിങ്ങളെ സഹായിച്ചാലോ?
ആഹ്ലാദാനുഭവങ്ങള്‍ നല്കുന്ന ഫെംഗ്ഷൂയി വസ്തു (ആഭരണം) ആണ് അന്തന്തതയുടെ ചിഹ്നം. ഈ ചിഹ്നം ധരിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്ന വ്യക്തിക്ക് ആഹ്ലാദാനുഭവങ്ങള്‍ ഉണ്ടാവുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഈ ചിഹ്നം ബന്ധങ്ങളില്‍ ഉണ്ടായേക്കാവുന്ന കരിനിഴല്‍ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്നാണ് വിശ്വാസം. പുതിയ ശക്തമായ ബന്ധങ്ങള്‍ ലഭിക്കാനും അനന്തതയുടെ ചിഹ്നം നിങ്ങളെ സഹായിച്ചേക്കാം. സമൂഹത്തില്‍ എളുപ്പം ശ്രദ്ധിക്കപ്പെടാനും കുറഞ്ഞ പ്രയത്നം കൊണ്ട് വലിയകാര്യങ്ങള്‍ സ്വായത്തമാക്കാനും ഈ ഫെംഗ്ഷൂയി ചിഹ്നം സഹായിക്കും.
തൊഴില്‍ മേഖലയിലും ഈ ചിഹ്നം ഉന്നതിക്ക് വഴിയൊരുക്കും. നിങ്ങളെ സഹായിക്കാനുള്ളവരെ എളുപ്പത്തില്‍ കണ്ടെത്താനും ഉന്നതിക്കും അനന്തതയുടെ ചിഹ്നം സഹായകമാവുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.