Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആഗ്രഹ പൂര്‍ത്തീകരണത്തിന് സ്ഫടികഗോളം

ആഗ്രഹ പൂര്‍ത്തീകരണത്തിന് സ്ഫടികഗോളം
, ഞായര്‍, 7 ഫെബ്രുവരി 2010 (17:19 IST)
PRO
ചൈനീസ് ശാസ്ത്രമായ ഫെംഗ്ഷൂയിയില്‍ സ്ഫടിക ഗോളങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമാണ് കല്‍പ്പിച്ചിരിക്കുന്നത്. ഒരു സ്ഫടിക ഗോളത്തിന് നിങ്ങളുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനാവുമെന്നാണ് ഫെംഗ്ഷൂയി വിശ്വാസം.

സമ്പത്തും കുടുംബ ബന്ധങ്ങളും ശക്തിപ്പെടുത്താന്‍ സ്ഫടിക ഗോളങ്ങള്‍ സഹായിക്കും. സൌഹൃദ ബന്ധങ്ങള്‍ തളിര്‍ക്കാനായി സ്ഫടിക ഗോളം വീടിന്റെ തെക്ക് പടിഞ്ഞാറ് മൂലയില്‍ തൂക്കിയാല്‍ മതി. ധനസ്ഥിതിയും ഭാഗ്യവും മെച്ചപ്പെടുത്താനായി ഇത് വീടിന്റെ വടക്ക് പടിഞ്ഞാറ് മൂലയിലാണ് തൂക്കേണ്ടത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള സൌഹൃദം വളര്‍ത്താന്‍ സ്ഫടിക ഗോളം സ്വീകരണ മുറിയില്‍ തൂക്കുന്നതാണ് നല്ലത്.

സ്ഫടികഗോളം ഉപയോഗിക്കുന്നതിനു മുമ്പ് ഉപ്പുവെള്ളത്തില്‍ മുക്കിവച്ച് ശുദ്ധീകരിക്കണമെന്നാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്. ഉപ്പുവെള്ളത്തില്‍ ഏഴ് ദിവസം മുക്കിവച്ചശേഷം ശുദ്ധ ജലത്തില്‍ കഴുകി ഉണക്കിയ ശേഷം മാത്രമേ സ്ഫടിക ഗോളം ഉപയോഗിക്കാവൂ. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ ഗോളത്തിലുള്ള വിപരീത ഊര്‍ജ്ജം നശിക്കുമെന്നാണ് വിശ്വാസം.

സ്ഫടിക ഗോളത്തെ ഇടത്തെ കൈയ്യില്‍ വച്ച് വലത്തെ കൈകൊണ്ട് മൂടി നിങ്ങളുടെ ആഗ്രഹം നിഷ്കളങ്കമായി മനോമുകുരത്തില്‍ കണ്ടാല്‍ അത് ഉടന്‍ സാധ്യമാവുമെന്നും വിശ്വാസമുണ്ട്.

Share this Story:

Follow Webdunia malayalam