Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉന്നതിക്ക് ചൈനീസ് മുള

ഉന്നതിക്ക് ചൈനീസ് മുള
WDWD
ഫെംഗ്ഷൂയി വസ്തുക്കള്‍ കടകളില്‍ ലഭ്യമായി തുടങ്ങിയപ്പോള്‍ മുതല്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ ആകര്‍ഷിക്കുന്ന ഇനമാണ് ചൈനീസ് മുള. ഇത് ഭാഗ്യ മുള അഥവാ “ലക്കി ബാംബൂ” എന്ന പേരിലാണ് ലഭിക്കുന്നത്.

ഭാഗ്യ മുള സമ്മാനമായി ലഭിക്കുന്നത് ഏറ്റവും നല്ല ഭാഗ്യാനുഭവങ്ങള്‍ കൊണ്ടുവരുമെന്നാണ് കരുതുന്നത്. എന്നുവച്ച് ഇത് വാങ്ങരുത് എന്ന് അര്‍ത്ഥമില്ല എന്നും വിദഗ്ധര്‍ പറയുന്നു. വാങ്ങുമ്പോള്‍ ഒരു സമ്മാനമായി സങ്കല്‍പ്പിക്കുന്നത് ഗുണഫലം കൂട്ടുമെന്നാണ് വിശ്വാസം.

ഓഫീസുകളിലും വീടുകളിലും ഒരുപോലെ സൂക്ഷിക്കാവുന്ന ഭാഗ്യ വസ്തുവാണ് ചൈനീസ് ഭാഗ്യ മുള. ഇത് ഉള്ള സ്ഥലത്ത് മാനസിക പിരിമുറുക്കം ലഘൂകരിക്കപ്പെടുമെന്നും നല്ല ഊര്‍ജ്ജ പ്രവാഹമുണ്ടാവുമെന്നുമാണ് വിശ്വാസം.

മുള പെട്ടെന്ന് നശിക്കാത്തതും എന്നാല്‍ വഴക്കം പ്രദര്‍ശിപ്പിക്കുന്നതുമാണ്. അതുകൊണ്ട് തന്നെ ഇത് ഓഫീസിലോ വീട്ടിലോ സൂക്ഷിച്ചാല്‍ ഉന്നതിക്കും വിജയത്തിനും കാരണമാവും എന്നും വിശ്വാസമുണ്ട്. ഇത് ദുഷ്ട ശക്തികളില്‍ നിന്നും വീടിനെ സംരക്ഷിക്കുമെന്നും വിശ്വാസമുണ്ട്.

ചൈനീസ് മുള പരിപാലിക്കാനും എളുപ്പമാണ്. സൂര്യപ്രകാശം നേരിട്ട് വേണ്ടാത്തതിനാല്‍ വീടിന്‍റെ ഏതു മുറിയില്‍ വേണമെങ്കിലും വയ്ക്കാവുന്നതാണ്. പ്രത്യേകിച്ച് പരിചരണം ഒന്നും ആവശ്യമില്ല. പക്ഷേ, ആഴ്ചയില്‍ ഒരിക്കല്‍ ശുദ്ധജലം ഒഴിച്ചു കൊടുക്കാന്‍ മറക്കരുത്.


Share this Story:

Follow Webdunia malayalam