കീഴ്പ്പെടുത്താന്‍ തന്ത്രം മെനയുന്നോ?
, ഞായര്‍, 14 മാര്‍ച്ച് 2010 (17:14 IST)
നിങ്ങള്‍ എത്ര വിശ്വസ്തത കാട്ടിയാലും ചില അവസരങ്ങളില്‍ ആരും അത് മനസ്സിലാക്കിയെന്ന് വരില്ല. സ്വജനങ്ങള്‍ക്ക് നിങ്ങളെ മനസ്സിലാക്കാന്‍ കഴിയാത്ത അവസരത്തില്‍ എതിരാളികള്‍ പിന്നില്‍ നിന്ന് കുത്താന്‍ ശ്രമിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ലല്ലോ. അനാരോഗ്യകരമായ ഈ ഊര്‍ജ്ജ നിലകളെ തരണം ചെയ്യാന്‍ ഫെംഗ്ഷൂയിക്ക് സാധിക്കുമെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്.വിപരീത സാഹചര്യങ്ങളെ അതിജീവിക്കാന്‍ ഫെംഗ്ഷൂയി കാണ്ടാമൃഗങ്ങള്‍ക്ക് കഴിയും എന്നാണ് വിശ്വാസം. തൊഴില്‍ പ്രശ്നങ്ങള്‍, എതിരാളികളുടെ വഞ്ചനാത്മകമായ സമീപനം, അപകടങ്ങള്‍ എന്നിവയ്ക്ക് കാരണമാവുന്ന ഊര്‍ജ്ജത്തെ വ്യതിചലിപ്പിക്കാന്‍ ഫെംഗ്ഷൂയി കാണ്ടാമൃഗങ്ങള്‍ക്ക് കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഫെംഗ്ഷൂയി കാണ്ടാമൃഗം അഞ്ച് നാണയങ്ങള്‍ക്ക് മേലെയാണ് നില്‍ക്കുന്നത്. ഭൂമി, അഗ്നി, ലോഹം, ജലം, മരം എന്നീ ഫെംഗ്ഷൂയി മൂലതത്വങ്ങളെയാണ് ഈ അഞ്ച് നാണയങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. അതായത്, എല്ലാ മാര്‍ഗ്ഗങ്ങളിലൂടെയും സമൃദ്ധി കൊണ്ടുവരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.ഫെംഗ്ഷൂയി കാണ്ടാമൃഗം ധനവും ഭാഗ്യവും ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ നിങ്ങളെ സഹായിക്കും. കരുത്തനായ ഈ മൃഗത്തിന്റെ സാന്നിധ്യം അനാരോഗ്യകരമായ ഊര്‍ജ്ജത്തെ വഴിതിരിച്ചു വിടുന്നതിലൂടെ വീട്ടിലെ കുട്ടികള്‍ക്കും സംരക്ഷകനാവുന്നു എന്നും വിശ്വാസമുണ്ട്.ഓഫീസിലാണെങ്കില്‍ നിങ്ങളുടെ പിന്നിലായും, വീട്ടിലാണെങ്കില്‍ വീടിനു വെളിയിലുള്ള ഭാഗങ്ങള്‍ ദൃഷ്ടിപഥത്തില്‍ വരത്തക്കവണ്ണവും വേണം ഫെംഗ്ഷൂയി കാണ്ടാമൃഗങ്ങളെ സ്ഥാപിക്കേണ്ടത്. അതായത് ജനാലയില്‍ നിന്നോ വാതിലിലില്‍ നിന്നോ പുറത്തേക്ക് നോക്കുന്ന രീതിയില്‍ വേണം ഈ ഫെംഗ്ഷൂയി വസ്തു സ്ഥാപിക്കേണ്ടത്.
Follow Webdunia malayalam