Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചി ലിനെ വിശ്വസിക്കൂ

ചി ലിനെ വിശ്വസിക്കൂ
PRO
ഇതെന്തു ജീവി...വ്യാളിയുടെ മുഖം, കുതിരയുടെ ശരീരം, പിന്നെ ദേഹമാസകലം മത്സ്യത്തിന്‍റെ ചെതുമ്പലും. പരിഹസിക്കാനുള്ള തയ്യാറെടുപ്പാണെങ്കില്‍ വേണ്ട. ഇത് ഫെംഗ്ഷൂയിയിലെ അതിശക്തനായ സംരക്ഷക കഥാപാത്രമാണ്, പേര് ചി ലിന്‍.

ഫെംഗ്ഷൂയി വസ്തുക്കള്‍ സൂക്ഷിക്കുന്നത് ഭാഗ്യാനുഭവങ്ങള്‍ നല്‍കുന്നതിനൊപ്പം സംരക്ഷണവും നല്‍കുന്നു എന്നാണ് വിശ്വാസം. ഫെംഗ്ഷൂയിക്ക് ഭാഗ്യ, സരക്ഷക വസ്തുക്കളുടെ ഒരു നിര തന്നെയുണ്ട്. ഇതിലൊന്നാണ് ചി ലിന്‍ എന്ന സാങ്കല്‍പ്പിക ജീവി.

ഉടമസ്ഥരോട് വളരെയധികം കൂറുപുലര്‍ത്തുന്ന ജീവിയാണത്രേ ചി ലിന്‍. അതിനാല്‍ തന്നെ ചി ലിന്‍ വസിക്കുന്നയിടത്ത് പൈശാചിക ശക്തികളെ അടുപ്പിക്കുകയും ഇല്ല. മറ്റുള്ള ഫെംഗ് ഷൂയി ‘സംരക്ഷകരെ’ക്കാള്‍ വളരെ ഉയര്‍ന്ന സ്ഥാനമാണ് ചി ലിനിന് നല്‍കിയിരിക്കുന്നത്.

ഡ്രാണ്‍ ഹോഴ്സ്, ചൈന്നീസ് യൂണികോണ്‍ എന്നീ പേരുകളിലും ചി ലിന്‍ എന്ന ചൈനീസ് ഭാഗ്യവസ്തു അറിയപ്പെടുന്നു. വിപരീത ഊര്‍ജ്ജനിലകളില്‍ നിന്ന് ചി ലിന്‍ സംരക്ഷണം നല്‍കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ചി ലിനിനെ സ്വീകരണ മുറിയില്‍ പ്രധാന വാതിലിന് അടുത്ത് തന്നെ വയ്ക്കണം. കിടപ്പ് മുറി, കുളിമുറി, അടുക്കള എന്നിവിടങ്ങളില്‍ ഈ ഫെംഗ്ഷൂയി വസ്തു വയ്ക്കരുത്.

വ്യത്യസ്ത നിറങ്ങളില്‍ വ്യത്യസ്ത തരങ്ങളില്‍ ചി ലിന്‍ പ്രതിമകള്‍ ലഭിക്കും. ചി ലിന്‍ എംബ്രോയ്ഡറികളും കീ ചെയിനുകളും വിപണിയില്‍ ലഭ്യമാണ്.

Share this Story:

Follow Webdunia malayalam