ചൈനീസ് ഫെംഗ് ഷൂയി അനുസരിച്ചുള്ള വസ്തുക്കള്‍ വീടുകളിലോ ഓഫീസുകളിലോ സൂക്ഷിക്കുന്നത് ഭാഗ്യാനുഭവങ്ങളും സന്തോഷവും വര്‍ദ്ധിപ്പിക്കുമെന്നും എല്ലാവിധ ഗുണ ഫലങ്ങളും ലഭ്യമാക്കുമെന്നുമാണ് വിശ്വാസം. ഇത്തരത്തിലുള്ള ചില വസ്തുക്കളെ പരിചയപ്പെടാം.ചൈനീസ് പണസഞ്ചിചൈനീസ് പണസഞ്ചി കൈയ്യില്‍ സൂക്ഷിച്ചാല്‍ സമ്പത്തിന്‍റെ നില ക്രമമായി നിലനില്‍ക്കുമെന്നാണ് വിശ്വാസം. ചുവന്ന പണ സഞ്ചിയ്ക്ക് ഒപ്പം മൂന്ന് പുരാതന ചൈനീസ് നാണയങ്ങളും ഉള്‍പ്പെടുന്നതാണ് ചൈനീസ് പണ സഞ്ചി. കൈ സഞ്ചി, പേഴ്സ്, മേശ, ക്യാഷ് ലഡ്ജര്‍ തുടങ്ങി പണവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് ചൈനീസ് പണ സഞ്ചി സൂക്ഷിക്കേണ്ടത്.ലൌ ചാംസ്നേഹിക്കാനും സ്സ്നേഹിക്കപ്പെടാനും ആഗ്രഹിക്കാത്തവര്‍ ആരും ഉണ്ടാവില്ല. ചൈനീസ് ലൌ ചാം കൂടെയുണ്ടെങ്കില്‍ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും അധികം സമയം വേണ്ട എന്നാണ് വിശ്വാസം. ഇതിന്‍റെ ഒരു വശത്ത് സ്നേഹത്തെ ദ്യോതിപ്പിക്കുന്ന ചൈനീസ് അക്ഷരവും മറുവശത്ത് ചുംബനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജോടികളുമാണ് ആലേഖനം ചെയ്തിരിക്കുന്നത്.ക്രിസ്റ്റല്‍ ബോള്നല്ല ഊര്‍ജ്ജത്തെ ആകര്‍ഷിച്ച് നില നിര്‍ത്താനുള്ള പ്രധാന ഫെംഗ് ഷൂയി ഉപകരണമാണ് ക്രിസ്റ്റല്‍ ബോള്‍. വീടിനുള്ളിലോ വാഹങ്ങള്‍ക്കുള്ളിലോ തൂക്കിയിടുന്നത് വിപരീത ഊര്‍ജ്ജത്തെ വികര്‍ഷിപ്പിക്കാന്‍ സഹായിക്കും.
ചൈനീസ് ബാഗ്വ ചാം
ഫെംഗ് ഷൂയിയില്‍ പ്രാധാന്യമര്‍ഹിക്കുന്ന ആകൃതിയാണ് ബാഗ്വ. ഈ ആകൃതിയിലുള്ള ലോക്കറ്റ് ആണ് ബാഗ്വ ചാം. ഈ ലോക്കറ്റ് കൈവശം വയ്ക്കുന്നത് സംരക്ഷണവും സന്തുലിതമായ ജീവിതവും നല്‍കുമെന്നാണ് വിശ്വാസം. ലോക്കറ്റിന്‍റെ നടുവിലായി യിന്നിന്‍റെയും യാങിന്‍റെയും രൂപം ആലേഖനം ചെയ്തിട്ടുണ്ടാവും. ഇത് സന്തുലിതാവസ്ഥയെ പ്രതിനിധീകരിക്കുന്നു.
Follow Webdunia malayalam