Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൊഴില്‍ മെച്ചപ്പെടുന്നില്ലേ? ശ്രദ്ധിക്കൂ...

തൊഴില്‍ മെച്ചപ്പെടുന്നില്ലേ? ശ്രദ്ധിക്കൂ...
WD
യുവാക്കളെ അലട്ടുന്ന പ്രധാന സംഗതികളിലൊന്നാണ് തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍. ഇതിനായി തന്നെ പലരും ഫെംഗ്ഷൂയി വിദഗ്ധരെ സന്ദര്‍ശിക്കാറുമുണ്ട്.

തൊഴിലില്ലായ്മയും നല്ലതൊഴില്‍ കണ്ടെത്താനാവാത്തതും ഉള്ള തൊഴിലില്‍ നേരിടേണ്ടി വരുന്ന വിപരീത സാഹചര്യങ്ങളും പലരെയും തളര്‍ത്തുന്നുണ്ടാവാം. ഫെഗ്ഷൂയി പരീക്ഷിക്കുന്നവര്‍ ഇതിനായി ചെയ്യേണ്ടത് ഒന്നുമാത്രം- വീട്ടിലെയായാലും ഓഫീസിലെയായാലും തൊഴില്‍ മേഖലയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കുക.

  പ്രധാന വാതിലിന് അകത്തായും തൊഴില്‍ മേഖലയിലും ‘യിംഗ് യാംഗ് ചൈം’ തൂക്കുന്നതും ക്രിസ്റ്റലുകള്‍ സൂക്ഷിക്കുന്നതും ‘ചി’ എന്ന ആരോഗ്യകരമായ ഊര്‍ജ്ജത്തെ വരവേല്‍ക്കും      
വീടിന്‍റെയോ ഓഫീസിന്‍റെയോ മുന്‍ വശത്ത് ഒത്ത നടുക്കുള്ള സ്ഥലമാണ് ഫെംഗ്ഷൂയി തൊഴില്‍ കേന്ദ്രം അഥവാ തൊഴില്‍ മേഖലയായി കണക്കാക്കുന്നത്. ഇവിടെ വേണ്ടത്ര പരിഷ്കാരങ്ങള്‍ വരുത്തിയാല്‍ തൊഴില്‍ സംബന്ധമായ സുരക്ഷയും ഒപ്പം ധനലാഭവും ഉണ്ടാവുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഫെംഗ്ഷൂയിലെ അഞ്ച് പദാര്‍ത്ഥങ്ങളില്‍ ഒന്നായ ജലവുമായും കറുത്ത നിറവുമായും തൊഴില്‍ ബന്ധപ്പെട്ടിരിക്കുന്നു. തൊഴില്‍ മേഖല അഥവാ തൊഴില്‍ കേന്ദ്രങ്ങളോട് അനുബന്ധിച്ച് ഫൌണ്ടന്‍, മത്സ്യ ടാങ്ക്, കറുത്ത നിറമുള്ള വസ്തുക്കള്‍ എന്നിവ വയ്ക്കുന്നത് ഊര്‍ജ്ജദായകമാണ്. അതേപോലെ, പ്രധാന വാതിലിന് അകത്തായും തൊഴില്‍ മേഖലയിലും ‘യിംഗ് യാംഗ് ചൈം’ തൂക്കുന്നതും ക്രിസ്റ്റലുകള്‍ സൂക്ഷിക്കുന്നതും ‘ചി’ എന്ന ആരോഗ്യകരമായ ഊര്‍ജ്ജത്തെ വരവേല്‍ക്കും.

അടുക്കളയില്‍ സ്റ്റൌവിനു മുകളിലായി ലോഹത്തില്‍ നിര്‍മ്മിച്ച ഒരു ചൈം തൂക്കുന്നതും തൊഴില്‍പരമായ അഭ്യുന്നതിക്ക് സഹായകമാണെന്ന് വിദഗ്ധര്‍ പറയുന്നു.

Share this Story:

Follow Webdunia malayalam