Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫെംഗ്ഷൂയി ആരോഗ്യ ത്രയങ്ങള്‍

ഫെംഗ്ഷൂയി ആരോഗ്യ ത്രയങ്ങള്‍
SasiWD
ശരിയായ രീതിയില്‍ വീടും അതിനുള്ളിലെ ഉപകരണങ്ങളും ക്രമീകരിക്കുന്നതിലൂടെ ആരോഗ്യകരമായ ജീവിതം നയിക്കാമെന്നാണ് ഫെംഗ്‌ഷൂയി ശാസ്ത്രം പറയുന്നത്. കിടപ്പുമുറി, അടുക്കള, കുളിമുറി എന്നിവയ്ക്കാണ് (ഫെംഗ്ഷൂയി ത്രയങ്ങള്‍) ആരോഗ്യ സംരക്ഷണത്തിനായി പ്രത്യേകം ശ്രദ്ധ നല്‍കേണ്ട ഇടങ്ങള്‍.

ഈ ഫെംഗ്ഷൂയി ത്രയങ്ങളുമായാണ് മനുഷ്യര്‍ ഏറ്റവും അടുത്ത് പെരുമാറുന്നത്. അതിനാല്‍ തന്നെ ഇവ തമ്മിലുള്ള ബന്ധത്തില്‍ ശക്തമായ ഊര്‍ജ്ജ നില നില നിര്‍ത്തേണ്ടതും അത്യാവശ്യമാണ്.

രാവിലെ ഉണരുന്നത് കിടപ്പ് മുറിയില്‍, പിന്നീട് കുളിമുറിയിലേക്ക്. അതുകഴിഞ്ഞാലോ, ഭക്ഷണ മുറിയിലേക്ക് അഥവാ അടുക്കളയിലേക്ക്. ഇങ്ങനെ ചിന്തിച്ചാല്‍ തന്നെ നാം ഈ ഫെംഗ്ഷൂയി ത്രയങ്ങളുമായി എത്രത്തോളം അടുത്തിടപഴകുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും.

കിടപ്പ് മുറിയില്‍ നല്ല വായുസഞ്ചാരം ഉറപ്പുവരുത്തണം. വിശാലമായ ജനാലകള്‍ ഇതിനായി ഉപയോഗപ്പെടുത്താം. ജനാലകള്‍ അടച്ചിടുന്ന അവസരത്തില്‍ നേര്‍ത്ത സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിച്ച് ഇവിടെ നല്ലൊരു അന്തരീക്ഷം സൃഷ്ടിക്കാം.

webdunia
SasiWD
കിടപ്പ് മുറിയില്‍ വെളിച്ചം ക്രമീകരിക്കുന്നത് ലൈംഗികപരമായ അനുഭൂതി വര്‍ദ്ധിപ്പിക്കാനും വഴിയൊരുക്കുന്നു. ഡിമ്മര്‍ സ്വിച്ചുകള്‍ വയ്ക്കുന്നതിലൂടെ ആവശ്യത്തിനുള്ള വെളിച്ചം ക്രമീകരിക്കാനാവും. കിടപ്പുമുറിയില്‍ മെഴുകുതിരി വെളിച്ചമായിരിക്കും ഉത്തമം. ചുവരുകള്‍ക്ക് ഇളം പിങ്ക് നിറവും ഉത്തമമാണ്.

കുളിമുറിയില്‍ ജലസാന്നിധ്യമുണ്ടെങ്കിലും അതിനെ പഞ്ചഭൂതങ്ങളിലെ ജലത്തിന്‍റെ സാന്നിധ്യമായി കരുതാനാവില്ല. ഇവിടെയും “ചി” വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍ ഫൌണ്ടനുകളോ മത്സ്യ ടാങ്കുകളോ സ്ഥാപിക്കാവുന്നതാണ്. നിലക്കണ്ണാടികള്‍ സ്ഥാപിക്കുന്നത് “ചി”യെ പ്രതിഫലിപ്പിക്കും. അതോടൊപ്പം തന്നെ കുളിമുറിയുടെ വാതിലുകളും ടോയ്‌ലറ്റ് അടപ്പുകളും എപ്പോഴും അടച്ചിടാനും ശ്രദ്ധിക്കണം.

ആരോഗ്യത്തിലും ഭാഗ്യത്തിലും അടുക്കള നിര്‍ണായകമാവുന്നു എന്നാണ് ഫെംഗ്‌ഷൂയി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അടുക്കള കുളിമുറിയുടെ വശങ്ങളിലോ എതിരെയോ ആവരുത് എന്നാണ് ശാസ്ത്രം നിഷ്കര്‍ഷിക്കുന്നത്. അഗ്നി, ജലം എന്നീ പഞ്ചഭൂതാംശങ്ങള്‍ എതിരെയാവാതിരിക്കാനും ശ്രദ്ധിക്കണം. അതായത് അടുപ്പ് സിങ്കിന് എതിരെയോ ഒരേ നിരയിലോ ആവരുത്. അടുക്കളയ്ക്ക് പച്ച നിറം യോജിക്കുമെന്നാണ് ഫെംഗ്ഷൂയി മതം. ഇത് മരത്തിന്‍റെ നിറമായതിനാല്‍ അഗ്നിയും ജലവും സമരസപ്പെടുന്നു.

Share this Story:

Follow Webdunia malayalam