Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫെംഗ്ഷൂയി നല്‍കുന്ന വിജയ പാഠങ്ങള്‍

ഫെംഗ്ഷൂയി നല്‍കുന്ന വിജയ പാഠങ്ങള്‍
, ചൊവ്വ, 27 ഒക്‌ടോബര്‍ 2009 (20:21 IST)
PRO
പുരാതന ചൈനീസ് ശാസ്ത്രമായ ഫെംഗ്ഷൂയി ജീവിത വിജയത്തെ കുറിച്ച് പല പരാമര്‍ശങ്ങളും നടത്തുന്നുണ്ട്. വീട്ടിലെന്നപോലെ ഓഫീസിലും വ്യാപാര സ്ഥാപനത്തിലും ഫെംഗ്ഷൂയി പ്രയോഗത്തിലൂടെ മുന്നേറ്റവും വിജയവും കൈവരിക്കാന്‍ ആവുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഓഫീസിലായാലും വ്യാപാര സ്ഥാപനത്തിലായാലും ഭിത്തിക്ക് പുറം തിരിഞ്ഞ് ഇരിക്കുന്നതാണ് ഉത്തമം. ഒരിക്കലും ഇരിപ്പിടം ജനാലകള്‍ക്ക് പുറംതിരിഞ്ഞാവരുത്. ഫാക്സ് മെഷീന്‍, കമ്പ്യൂട്ടര്‍, ടെലഫോണ്‍ തുടങ്ങിയവ സൌഹൃദ ദിക്കായ വടക്ക് പടിഞ്ഞാറോ ധനത്തിന്റെ ദിക്കായ വടക്കോ വയ്ക്കണം.`

നിങ്ങള്‍ക്ക് തൊഴില്‍ സ്ഥലത്തെ നേതൃസ്ഥാനത്തിലേക്ക് ഉയരാനാണോ ആഗ്രഹം? നിങ്ങളുടെ വലതു വശത്തായി ഒരു ഡ്രാഗണെ പ്രതിഷ്ഠിക്കേണ്ടതുണ്ട്. ഡ്രാഗണ്‍ എപ്പോഴും മുത്ത് തേടിക്കൊണ്ടിരിക്കും, അതായത് നിങ്ങളുടെ വിജയം. ഡ്രാഗണെ വാതിലിനോ ജനാലയ്ക്കോ അഭിമുഖമായിട്ടു വേണം വയ്ക്കേണ്ടത്.

ഉയര്‍ന്ന പദവിലുള്ളവര്‍ ഓഫീസില്‍ രണ്ട് വാതിലുള്ള മുറികള്‍ തെരഞ്ഞെടുക്കരുത് എന്നും ഫെംഗ്ഷൂയി വിദഗ്ധര്‍ പറയുന്നു. കാരണം, ഒരു വാതിലിലൂടെ കടന്ന് വരുന്ന “ചി” എന്ന നല്ല ഊര്‍ജ്ജം മറുവാതിലൂടെ പുറത്തേക്കു കടന്നു പോവും. അതേപോലെ പ്രധാന വാതിലിന് നേര്‍ അഭിമുഖമായിട്ടായിരിക്കരുത് നിങ്ങളുടെ ഇരിപ്പിടം എന്നും ഉറപ്പാക്കേണ്ടതുണ്ട്.

ഫോട്ടോ കോപ്പിയര്‍ മെഷീനുകള്‍ പ്രധാന വാതിലിനരികെ സ്ഥാപിക്കരുത്. കാരണം മെഷീന്‍ പുറപ്പെടുവിക്കുന്ന ചൂട് “ചി”യെ എളുപ്പം അപ്രത്യക്ഷമാക്കും. അതേപോലെ, പേപ്പര്‍ കട്ടറുകളും പ്രധാന വാതിലിനരികെ സ്ഥാപിക്കരുത്. ഇത് തൊഴിലാളികള്‍ക്കിടയില്‍ അസ്വസ്ഥതയും വ്യാപാരത്തില്‍ തിരിച്ചടിയും ഉണ്ടാക്കിയേക്കാം എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

തൊഴിലാളികള്‍ക്ക് ആരോഗ്യപരമായ അസ്വസ്ഥത തോന്നുന്നു എങ്കില്‍ ‘വിന്‍ഡ് ചൈം ” സഹായിക്കും. 6-7 ലോഹ ദണ്ഡുകളുള്ള ചൈനീസ് ‘വിന്‍ഡ് ചൈമുകള്‍’ നല്ല ഊര്‍ജ്ജത്തെ പ്രദാനം ചെയ്യും. ലോഹത്തില്‍ നിന്നുള്ള നാദം ഊര്‍ജ്ജത്തെ ഉണര്‍ത്തും. അതേപോലെ, ക്രിസ്റ്റലുകള്‍ തൂക്കുന്നതും ആരോഗ്യപരമായ ഊര്‍ജ്ജം പ്രസരിപ്പിക്കും.

Share this Story:

Follow Webdunia malayalam