പൂച്ചക്കുട്ടികളെ ലാളിക്കാനും വളര്‍ത്താനും ഇഷ്ടമില്ലാത്തവര്‍ വിരളമാവും. ഫെംഗ്ഷൂയി എന്ന ചൈനീസ് ശാസ്ത്രവും പൂച്ചക്കുട്ടികളെ ഇഷ്ടപ്പെടണമെന്നാണ് പറയുന്നത്. ഒരു ഭാഗ്യദായക വസ്തുവാണ് ഫെംഗ്ഷൂയി പൂച്ചക്കുട്ടി. |
സ്നേഹം, അത് ദാമ്പത്യ ബന്ധമോ പ്രണയമോ എന്തുമാവട്ടെ, തേരുപോലെ കുതിച്ചു പായണമെന്നാണോ ആഗ്രഹിക്കുന്നത്? ഇതിനും പൂച്ചക്കുട്ടി പരിഹാരം നല്‍കും |
|
|
പല നിറത്തിലുള്ള ഫെംഗ്ഷൂയി പൂച്ചക്കുട്ടികളെ ലഭിക്കും. ഈ സുന്ദര വസ്തുക്കളെ വിദഗ്ധരുടെ നിര്‍ദ്ദേശാനുസരണം സൂക്ഷിച്ചാല്‍ പ്രയോജനം പലതാണ്. പൂച്ചക്കുട്ടികളുടെ നിറത്തെ കുറിച്ചും നിറമനുസരിച്ച് അവ സൂക്ഷിക്കേണ്ട രീതിയും അറിയേണ്ടേ?
നിങ്ങള്‍ വ്യാപാരത്തിലേര്പ്പെട്ടിരിക്കുകയാണോ? വ്യാപാരത്തില്‍ നിന്ന് ഗുണഫലങ്ങള്‍ ലഭിക്കാന്‍ ചുവപ്പ് നിറമുള്ള ഫെംഗ്ഷൂയി പൂച്ചക്കുട്ടിയെ സൂക്ഷിക്കുന്നത് ഉത്തമമാണ്. ചുവപ്പ് പൂച്ചക്കുട്ടിയെ നിങ്ങളുടെ മുറിയില്‍ കിഴക്കോട്ട് അഭിമുഖമായി വയ്ക്കൂ, ഉന്നതി താനേ വരും.
സ്നേഹം, അത് ദാമ്പത്യ ബന്ധമോ പ്രണയമോ എന്തുമാവട്ടെ, തേരുപോലെ കുതിച്ചു പായണമെന്നാണോ ആഗ്രഹിക്കുന്നത്? ഇതിനും പൂച്ചക്കുട്ടി പരിഹാരം നല്‍കും. പിങ്ക് നിറമുള്ള ഫെംഗ്ഷൂയി പൂച്ചക്കുട്ടിയെ തെക്ക്-കിഴക്ക് ദിക്കിലേക്ക് ദര്‍ശനമായി നിങ്ങളുടെ മുറിയില്‍ സൂക്ഷിക്കൂ.....പ്രണയ നദി അഭംഗുരം ഒഴുകും.
മഞ്ഞ നിറമുള്ള പൂച്ചക്കുട്ടിയെ മുറിയില്‍ പടിഞ്ഞാറോട്ട് ദര്‍ശനമാക്കി വച്ചാല്‍ സമ്പത്ത് വീട്ടിലേക്ക് ഒഴുകിയെത്തുമെന്നാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ പറയുന്നത്. ഇനി പഠനത്തില്‍ മുന്നേറ്റം ഉണ്ടാവുന്നില്ല എന്നതാണോ വിഷമം. അതിനായി ഒരു പച്ച നിറമുള്ള പൂച്ചക്കുട്ടിയെ തെക്ക് ദിക്കിന് അഭിമുഖമായി വച്ചാല്‍ മതിയാവും.
ഇതൊക്കെ കേട്ട് കറുത്ത പൂച്ചകുട്ടിക്ക് പ്രാമുഖ്യമൊന്നുമില്ല എന്ന് കരുതരുതേ. ദുഷ്ടശക്തികളില്‍ നിന്നും വിപരീത ഊര്‍ജ്ജത്തില്‍ നിന്നും രക്ഷനല്കുന്നവരാണ് കറുത്ത നിറമുള്ള ഫെംഗ്ഷൂയി പൂച്ചക്കുട്ടികള്‍. ഇവരെ വടക്കോട്ട് ദര്‍ശനമായി വയ്ക്കണമെന്ന് മാത്രം.