ദീര്‍ഘായുസ്സും സന്താന സൌഭാഗ്യവും നല്‍കുന്ന ഒരു ഫെംഗ്ഷൂയി വസ്തുവാണ് ‘ഹു ലു’ എന്ന് ചൈനീസ് ഭാഷയില്‍ അറിയപ്പെടുന്ന ‘കാലെബാഷ്’ എന്ന ചുരയ്ക്കത്തോടു കൊണ്ടുണ്ടാക്കിയ വസ്തു.ആദ്യകാലങ്ങളില്‍ ചുരയ്ക്കത്തോട് തന്നെയായിരുന്നു നിര്‍മ്മിതിക്ക് ഉപയോഗിച്ചിരുന്നത് എങ്കിലും ഇപ്പോള്‍ അത്തരത്തില്‍ ‘കാലെബാഷ്’ ലഭ്യമല്ല എന്ന് തന്നെ പറയാം. പകരം ഗ്ലാസിലും ലോഹങ്ങളിലും മറ്റും നിര്‍മ്മിച്ചവ ധാരാളം ലഭ്യമാണ്.‘കാലെബാഷ്’ രണ്ട് ഭാഗങ്ങളായാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്ന് കാണാം. ഇതിന്‍റെ മുകള്‍ ഭാഗം സ്വര്‍ഗവും താഴെയുള്ള ഭാഗം ഭൂമിയുമാണെന്ന് സങ്കല്‍പ്പിക്കുന്നു. |
പലതരം കാലെബാഷുകള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും പിച്ചളയില്‍ നിര്‍മ്മിച്ചവയാണ് ഉത്തമമെന്ന് ഫെംഗ്ഷൂയി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു |
|
|
ചൈനീസ് പുരാണം അനുസരിച്ച് നു-വോ ഫു-യി എന്നിവര്‍ മഹാപ്രളയത്തെ അതിജീവിച്ചത് ചുരയ്ക്കയുടെ ആകൃതിയിലുള്ള ഒരു ജല യാനമുപയോഗിച്ചാണെന്ന് പറയുന്നു. ഇവര്‍ ഒരു വംശപരമ്പരയ്ക്ക് ജന്‍മം നല്‍കിയതിനാല്‍ സന്താന സൌഭാഗ്യവുമായി കാലെബാഷിനെ ബന്ധപ്പെടുത്തുന്നു.
അതേപോലെ തന്നെ പുരാത ചൈനീസ് വൈദ്യന്‍മാര്‍ മരുന്നുകള്‍ സൂക്ഷിക്കാനും കൊണ്ടുനടക്കാനും ചുരയ്ക്കത്തോടായിരുന്നു ഉപയോഗിച്ചിരുന്നത്. ചുരയ്ക്കത്തോടിന് മരുന്നുകളുടെ ശക്തി വര്‍ദ്ധിപ്പിക്കാനുള്ള കഴിവ് ഉണ്ടെന്ന് വളരെ മുമ്പ് തന്നെ ചൈനക്കാര്‍ വിശ്വസിച്ചിരുന്നു.
രോഗിയുടെ കിടയ്ക്കയ്ക്ക് അരികില്‍ അല്ലെങ്കില്‍ രോഗി കിടക്കുന്ന മുറിയുടെ വാതിലിനരികില്‍ ‘കാലെബാഷ്’ തൂക്കുന്നത് രോഗശമനത്തിന് സഹായകമാവുമെന്നാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ പറയുന്നത്. കാലെബാഷിന്‍റെ പ്രത്യേക രൂപം കാരണം നല്ല ഊര്‍ജ്ജത്തെ പുറത്തുവിടാതെ സൂക്ഷിക്കാനാവുമെന്നും വിശ്വസിക്കുന്നു.
പലതരം കാലെബാഷുകള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും പിച്ചളയില്‍ നിര്‍മ്മിച്ചവയാണ് ഉത്തമമെന്ന് ഫെംഗ്ഷൂയി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.