കുട്ടികളില്ലാത്തത് ഇന്ന് ദമ്പതിമാരെ അലട്ടുന്ന ഒരു പ്രശ്നമാണ്. ഏഴില്‍ ഒന്ന് എന്ന കണക്കില്‍ ദമ്പതിമാര്‍ സന്താന ഭാഗ്യത്തിനായി കാത്തിരിക്കുന്നു. ഇത്തരത്തിലുള്ളവര്‍ മാനസികമായി ദുര്‍ബ്ബലരായി പോവുന്നതും സാധാരണമാണ്.
കുട്ടികള്‍ ഉണ്ടാവാന്‍ താമസിക്കുന്നത് ഇക്കാലത്ത് മാത്രം ഉണ്ടാവുന്ന പ്രശ്നമായി ധരിക്കരുത്. പ്രാചീന കാലത്തും ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മനുഷ്യര്‍ വിഭിന്ന മാര്‍ഗ്ഗങ്ങളിലൂടെ നേരിട്ടിരുന്നു. പുരാതന കാലത്ത് ചൈനക്കാര്‍ ഫൈംഗ്ഷൂയിയെ ആണ് സന്താന ഭാഗ്യത്തിനായി കൂട്ടുപിടിച്ചിരുന്നത്.
ഫെംഗ്ഷൂയി പ്രകാരം ഒരാള്‍ക്ക് നല്ലതും ചീത്തയുമായ ഫലങ്ങള്‍ നല്‍കുന്നത് പറക്കുന്ന നക്ഷത്ര വ്യൂഹമാണ്. ഈ നക്ഷത്ര വ്യൂഹത്തില്‍ ഒമ്പത് നക്ഷത്രങ്ങളാണ് ഉള്ളത്. നക്ഷത്ര വ്യൂഹത്തിലെ “വിശുദ്ധ നക്ഷത്രത്തിന്‍റെ“ ചലന ദിശയില്‍ ഫെംഗ്ഷൂയി വിധിപ്രകാരമുള്ള വസ്തുക്കള്‍ വച്ചാല്‍ അത് ഗര്‍ഭധാരണത്തിനെ വേഗത്തിലാക്കുമെന്നാണ് വിശ്വാസം.
വിശുദ്ധ നക്ഷത്രത്തിന്‍റെ ഗതി ഓരോ വര്‍ഷവും മാറിക്കൊണ്ടിരിക്കും. നക്ഷത്രത്തിന്‍റെ ചല ദിശയില്‍ ചുവന്ന വസ്തുക്കള്‍ വയ്ക്കുന്നതാണ് ഉത്തമം എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ചുവന്ന നൂലുകള്‍, ചിത്രങ്ങള്‍, അലങ്കാര വസ്തുക്കള്‍ തുടങ്ങി എന്തുവേണമെങ്കിലും ഇതിനായി ഉപയോഗിക്കാം.
ഫെംഗ്ഷൂയി കണക്കുകള്‍ പ്രകാരം വിശുദ്ധ നക്ഷത്രത്തിന്‍റെ ചലന പഥം; 2008 ല്‍ തെക്ക് കിഴക്കും 2009 ല്‍ മധ്യവും 2010 ല്‍ വടക്ക് പടിഞ്ഞാറും ആയിരിക്കും.
നക്ഷത്ര വ്യൂഹത്തിലെ മറ്റൊരു പ്രധാനിയാണ് “ഭാഗ്യ നക്ഷത്രം”. ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാന്‍ ഈ നക്ഷത്രവും സഹായിക്കും. ഭാഗ്യ നക്ഷത്രത്തിന്‍റെ സഞ്ചാര പഥത്തിന് അനുസൃതമായും ചുവന്ന വസ്തുക്കള്‍ വയ്ക്കുന്നത് ഉത്തമമാണ്.
ഫെംഗ്ഷൂയി കണക്കുകള്‍ പറയുന്നത് അനുസരിച്ച് ഭാഗ്യ നക്ഷത്രം 2008ല്‍ കിഴക്ക് ദിക്കിലൂടെയും 2009 ല്‍ തെക്ക് കിഴക്ക് ദിക്കിലൂടെയും 2010 ല്‍ മധ്യ ഭാഗത്തുകൂടിയും ആയിരിക്കും സഞ്ചരിക്കുന്നത്.
ഗര്‍ഭം ധരിക്കാന്‍ തീരുമാനിച്ചു എങ്കില്‍ കിടപ്പ് മുറിയുടെ ഫെംഗ്ഷൂയിയിലും അതീവ ശ്രദ്ധ നല്‍കണം. ഫെംഗ്ഷൂയി നിങ്ങളുടെ ലൈംഗിക ജീവിതം ആരോഗ്യകരമാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കിടപ്പ് മുറിക്ക് ഇളം പര്‍പ്പിള്‍, പിങ്ക് , ഇളം മഞ്ഞ എന്നീ നിറങ്ങള്‍ അനുയോജ്യമാണ്. എന്നാല്‍, ചുവപ്പ്, കടും പര്‍പ്പിള്‍ തുടങ്ങിയ നിറങ്ങള്‍ വര്‍ജ്ജ്യവും.
ലൈംഗിക പ്രകോപനമുണ്ടാക്കുന്ന പിങ്ക്, ചുവപ്പ് നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും പങ്കാളിക്ക് ഇഷ്ടമുള്ള സുഗന്ധ ലേപനം നടത്തുന്നതും ലൈംഗിക വാഞ്ചയെ അധികരിപ്പിക്കും.
Follow Webdunia malayalam