Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബന്ധങ്ങള്‍ തളിര്‍ക്കാന്‍ ഫെംഗ്ഷൂയി

ബന്ധങ്ങള്‍ തളിര്‍ക്കാന്‍ ഫെംഗ്ഷൂയി
, ബുധന്‍, 6 ഓഗസ്റ്റ് 2008 (13:03 IST)
PRO
ആരെ സംബന്ധിച്ചിടത്തോളവും വ്യക്തി ജീവിതത്തില്‍ ബന്ധങ്ങള്‍ക്കുള്ള സ്ഥാനം പ്രധാനമാണ്. ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിനൊപ്പം നില നിര്‍ത്തുന്നതിനും തുല്യ പ്രാധാന്യമാണ് ഉള്ളത്.

ബന്ധങ്ങളെ നിലനിര്‍ത്താന്‍ സഹായിക്കുന്നതിനൊപ്പം പുതിയ അര്‍ത്ഥവത്തായ ബന്ധങ്ങള്‍ കൊണ്ടുവരാനും സഹായിക്കുന്ന ഫെംഗ്ഷൂയി വസ്തുവാണ് ക്രിസ്റ്റല്‍ ഗ്ലോബ്. ബന്ധങ്ങള്‍ക്ക് മാത്രമല്ല പഠനത്തെയും ഈ ഫെംഗ്ഷൂയിവസ്തു പ്രോത്സാഹിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

സ്വീകരണ മുറിയുടെ വടക്ക് പടിഞ്ഞാറ് ദിശയിലാണ് ക്രിസ്റ്റല്‍ ഗ്ലോബ് വയ്ക്കുന്നത് എങ്കില്‍ നിലനില്‍ക്കുന്ന ബന്ധങ്ങള്‍ക്ക് ശക്തി പകരുന്നതിനൊപ്പം പുതിയ ബന്ധങ്ങള്‍ക്കുള്ള വഴികളും തുറക്കും. വടക്ക് കിഴക്ക് ദിക്കിലാണ് സ്ഥാനമെങ്കില്‍ അത് പഠന കഴിവിനെ തെളിച്ചമുള്ളതാക്കും.

ക്രിസ്റ്റല്‍ ഗ്ലോബ് തെക്ക് പടിഞ്ഞാറ് വയ്ക്കുന്നതും ബന്ധങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും. ക്രിസ്റ്റലും തെക്ക് പടിഞ്ഞാറ് ദിക്കും ഭൂമിയെ പ്രതിനിധാനം ചെയ്യുന്നതിനാലാണിത്.

പ്രഫസര്‍മാരും ജ്ഞാനികളായ ആളുകളും ക്രിസ്റ്റല്‍ ഗ്ലോബ് മേശപ്പുറത്ത് സൂക്ഷിക്കുന്നതിന് ഫെംഗ്ഷൂയി പരമായി ഇങ്ങനെയൊരു അര്‍ത്ഥം കൂടിയുണ്ട് എന്ന് മനസ്സിലായില്ലേ.

Share this Story:

Follow Webdunia malayalam