Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുന്നേറ്റം നല്‍കും മെഴുകിതിരികള്‍

മുന്നേറ്റം നല്‍കും മെഴുകിതിരികള്‍
PRO
നിങ്ങളുടെ ലോകത്തിലെ ചെറുതും വലുതുമായ പൊരുത്തക്കേടുകള്‍ മാറ്റണ്ടേ? ഇതിനായി ഫെംഗ്ഷൂയി മെഴുകുതിരികള്‍ക്ക് ഒരുപക്ഷേ നിങ്ങളെ സഹായിക്കാനായേക്കും.

ഫെംഗ്ഷൂയി മെഴുകുതിരികള്‍ നിങ്ങളുടേതായ ലോകത്തെ മാറ്റിമറിച്ചേക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇവ പല വിധമുണ്ട്. ഇവയില്‍ നിങ്ങള്‍ക്ക് അനുയോജ്യമായത് തെരഞ്ഞെടുക്കുക.

ഫെംഗ്ഷൂയി മെഴുകുതിരികള്‍ വ്യത്യസ്ത നിറങ്ങളിലും രൂപങ്ങളിലും ലഭ്യമാണ്. ഇവയ്ക്ക് ഓരോന്നിനും ഓരോ പ്രത്യേകതയാണ് ഉള്ളതും.

  തടാകത്തെ പ്രതിനിധാനം ചെയ്യുന്ന വെള്ള മെഴുകുതിരി ആഹ്ലാദത്തിന്‍റെയും സൃഷ്ടിപരമായ കഴിവുകളുടെ വികാസത്തിന്‍റെയും പ്രതീകമാണ്      
ചുവപ്പ് നിറമുള്ള ഫെംഗ്ഷൂയി മെഴുകുതിരികള്‍ അഗ്നിയെ ആണ് പ്രതിനിധാനം ചെയ്യുന്നത്. പേരും പ്രശസ്തിയും ഉയരാന്‍ ഈ നിറത്തിലുള്ള മെഴുകുതിരികള്‍ സഹായിക്കും. മഞ്ഞ നിറത്തിലുള്ള മെഴുകുതിരിക്ക് ബന്ധങ്ങള്‍ക്ക് ശക്തി പകരും. ബന്ധങ്ങള്‍ സൌഹാര്‍ദ്ദത്തിന്‍റെ ഊടും പാവും ശക്തമാക്കാന്‍ മഞ്ഞ മെഴുകുതിരികള്‍ക്ക് കഴിയും.

വെളുത്ത നിറത്തിലുള്ള മെഴുകുതിരികള്‍ സ്വര്‍ഗ്ഗത്തെയും തടാകത്തെയും പ്രതിനിധാനം ചെയ്യുന്നു. സ്വര്‍ഗ്ഗത്തെ പ്രതിനിധാനം ചെയ്യുന്ന വെളുത്ത നിറത്തിന് നല്ല സുഹൃത്തുക്കളെയും ഗുരുക്കന്‍‌മാരെയും നല്‍കുവാനും ലക്‍ഷ്യപ്രാപ്തിയിലെത്തിക്കാനുള്ള പിന്തുണ നല്‍കുവാനും കഴിവുണ്ട് എന്നാണ് വിശ്വാസം. തടാകത്തെ പ്രതിനിധാനം ചെയ്യുന്ന വെള്ള മെഴുകുതിരി ആഹ്ലാദത്തിന്‍റെയും സൃഷ്ടിപരമായ കഴിവുകളുടെ വികാസത്തിന്‍റെയും പ്രതീകമാണ്.

ഓറഞ്ച് നിറത്തിലുള്ള ഫെംഗ്ഷൂയി മെഴുകുതിരികള്‍ക്കും വ്യത്യസ്തമായ പ്രയോജനങ്ങളാണ് ഉള്ളത്. പര്‍വതത്തെ പ്രതിനിധാനം ചെയ്യുന്ന ഈ നിറം വിജ്ഞാനവും സമാധാനവും നല്‍കുന്നു. സൂര്യനെ പ്രതിനിധാനം ചെയ്യുന്ന ഓറഞ്ച് നിറമാവട്ടെ സമ്പത്തിനെയും വളര്‍ച്ചയെയും അനുകൂലിക്കുന്നു. ജലത്തിനെ പ്രതിനിധാനം ചെയ്യുന്ന ഫെംഗ്ഷൂയി മെഴുകുതിരിയാവട്ടെ തൊഴില്‍ മേഖലയെ പുരോഗതിയിലേക്ക് നയിക്കുന്നു.

Share this Story:

Follow Webdunia malayalam