Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹബന്ധം ഊഷ്മളമാക്കാന്‍ ഫെംഗ്ഷൂയി

വിവാഹബന്ധം ഊഷ്മളമാക്കാന്‍ ഫെംഗ്ഷൂയി
WD
വിവാഹിതര്‍ ശ്രദ്ധിക്കുക. നിങ്ങളും പങ്കാളിയും തമ്മിലുള്ള ബന്ധത്തിന്‍റെ ഊഷ്മളത കുറഞ്ഞു എന്ന തോന്നലുണ്ടോ. അല്ലെങ്കില്‍ കിടപ്പ് മുറിയില്‍ പ്രതീക്ഷിക്കുന്നത്ര സമാധാനം ലഭിക്കുന്നില്ലേ? ഫെംഗ്ഷൂയി പ്രകാരം ഇതിന് പരിഹാര മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് അറിയൂ.

വീടിന്‍റെയോ ഓഫീസിന്‍റെയോ തെക്ക് പടിഞ്ഞാറ് ഭാഗത്തെയാണ് സ്നേഹത്തിന്‍റെയും ബന്ധങ്ങളുടെയും ദിക്കായി കണക്കാക്കുന്നത്. ഓരോ മുറിയുടെയും തെക്ക് പടിഞ്ഞാറ് മൂലയും ഇത്തരത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഇവിടെ ആവശ്യമായ പരിഷ്കാരങ്ങള്‍ നടത്തിയാല്‍ ബന്ധങ്ങള്‍ ഊഷ്മളമായി നില നിര്‍ത്താന്‍ സാധിക്കുമെന്ന് ഫെംഗ്ഷൂയി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

സ്നേഹത്തിന്‍റെയും ബന്ധങ്ങളുടെയും മൂലയ്ക്ക് ദമ്പതികളുടെ ചിത്രം വയ്ക്കുന്നത് ഇരുവരും തമ്മിലുള്ള ബന്ധം ഊഷ്മളമായി നില നിര്‍ത്താന്‍ സഹായിക്കും. കിടപ്പ് മുറിയുടെ തെക്ക് പടിഞ്ഞാറ് മൂലയില്‍ ഇണത്താറാവുകളെ (മാന്‍ഡ്രയിന്‍ ഡക്ക്) വയ്ക്കുന്നത് നന്നായിരിക്കും. ഈ മൂലയില്‍ തന്നെ ചുവന്ന മെഴുകുതിരികള്‍ വയ്ക്കുന്നതും ബന്ധത്തെ തടസ്സമില്ലാതെ മുന്നോട്ട് നയിക്കും.

ഫെംഗ്ഷൂയി ‘പിങ്ക് ക്വാര്‍ട് ക്രിസ്റ്റല്‍’ ശക്തിയുള്ള പ്രതീകമാണ്. ഇത് സ്വീകരണ മുറിയുടെയോ കിടപ്പ് മുറിയുടേയോ തെക്ക് പടിഞ്ഞാറ് മൂലയ്ക്ക് വയ്ക്കുന്നത് സ്നേഹ ബന്ധത്തിലുള്ള തടസ്സങ്ങള്‍ മാറ്റി ശക്തി പകരും.

കിടപ്പ് മുറിക്ക് പിങ്ക് നിറം നല്‍കുന്നത് അത്യുത്തമമാണ്. കിടപ്പ് മുറിയുടെ ജനാലയ്ക്കല്‍ ക്രിസ്റ്റല്‍ തൂക്കിയിടുന്നത് നല്ലതാണ്. വാതിലില്‍ വിന്‍ഡ് ചൈം തൂക്കുന്നതും മുറിയില്‍ നല്ല ഊര്‍ജ്ജം പ്രസരിക്കാന്‍ സഹായിക്കും.

മൂന്ന് വശങ്ങളില്‍ നിന്ന് പ്രാപ്യമായ രീതിയില്‍ ആവണം കിടക്ക സജ്ജീകരിക്കേണ്ടത്. ജനലിന് കീഴെ കിടക്ക ഒരുക്കേണ്ട.‘ ചി’ ഊര്‍ജ്ജം ലഭിക്കുന്ന വിധത്തിലാവണം കിടക്ക സജ്ജീകരിക്കേണ്ടത്.

കിടപ്പ് മുറിയില്‍ കണ്ണാടികള്‍ ഒഴിവാക്കണം. കിടക്കയിലെ ദമ്പതികളെ കണ്ണാടി പ്രതിഫലിപ്പിച്ചാല്‍ അത് ബന്ധം പരാജപ്പെടാന്‍ ഇടവരുത്തും എന്നാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ പറയുന്നത്.

Share this Story:

Follow Webdunia malayalam