കുട്ടികളുടെ കുസൃതിത്തരങ്ങളും കളിയും ചിരിയും വീട്ടില്‍ നിറയാന്‍ ഏതു ദമ്പതികളാണ് ആഗ്രഹിക്കാത്തത്. കുട്ടികള്‍ക്കായി ശ്രമിക്കുന്ന ദമ്പതികള്‍ക്കും കൊച്ചുകുട്ടികളുള്ള വീടുകളിലും സ്നേഹം പരത്താന്‍ സഹായിക്കുന്ന ഒരു ഫെംഗ്ഷൂയി വസ്തുവാണ് കുട്ടികള്‍ക്കൊപ്പമുള്ള ബുദ്ധന്‍.
സമ്പത്തിന്‍റെ ഭാണ്ഡവുമായി ചിരിച്ചു നില്‍ക്കുന്ന ബുദ്ധന്‍ ഫെംഗ്ഷൂയി വസ്തുക്കളിലെ പ്രധാനിയാണ്. എന്നാല്‍, കുട്ടികള്‍ക്കൊപ്പമുള്ള ബുദ്ധനെ എല്ലാവര്‍ക്കും പരിചയം കാണില്ല.
കുട്ടികളോടൊത്തുള്ള ചിരിക്കുന്ന ബുദ്ധന്‍ സമ്പത്തിന്‍റെയും അതിനൊപ്പം വാത്സല്യത്തിന്‍റെയും പ്രതീകമാണ്. ഒന്നുമറിയാത്ത, പിഞ്ചു കുഞ്ഞുങ്ങളുടെ സംരക്ഷകനായും സ്വാഭാവിക സ്നേഹത്തിന്‍റെ പ്രതിരൂപമായുമാണ് കുട്ടികള്‍ക്കൊപ്പമുള്ള ബുദ്ധനെ സങ്കല്‍പ്പിക്കുന്നത്.
കുട്ടികള്‍ ഉണ്ടാവാന്‍ ആഗ്രഹിക്കുന്ന ദമ്പതികളും അല്ലാത്തവരും കിടപ്പ് മുറിയിലാണ് ബുദ്ധനെയും കുട്ടികളെയും വയ്ക്കേണ്ടത്. സന്താന ലബ്ധിക്ക് സഹായിക്കുന്ന മറ്റ് വസ്തുക്കളും കിടപ്പ് മുറിയില്‍ ഉചിതമായ സ്ഥലങ്ങളിലാണ് വയ്ക്കേണ്ടത്.