Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമൃദ്ധി നല്‍കുന്ന മത്സ്യങ്ങള്‍

സമൃദ്ധി നല്‍കുന്ന മത്സ്യങ്ങള്‍
PRO
ഫെംഗ്ഷൂയി ഭാഗ്യ വസ്തുക്കളുടെ കൂട്ടത്തില്‍ അക്വേറിയത്തിന് പ്രധാന സ്ഥാനമാണുള്ളത്. വീട്ടില്‍ അക്വേറിയം സൂക്ഷിക്കുന്നതുവഴി സമൃദ്ധിയുടെയും സമ്പത്തിന്‍റെയും വഴി താനേ തുറക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

വീട്ടില്‍ ചലനാത്മകത വേണ്ട ഏതിടത്തും അക്വേറിയം സ്ഥാപിക്കാവുന്നതാണ്. മത്സ്യങ്ങള്‍ക്ക് വിപരീത ഊര്‍ജ്ജത്തെ സ്വാംശീകരിക്കാനുള്ള കഴിവുണ്ടെന്നും വിശ്വാസമുണ്ട്.

അക്വേറിയം വയ്ക്കുന്നത് ഇടത് ഭിത്തിയോട് ചേര്‍ന്നോ മുന്‍‌ഭിത്തിയോട് ചേര്‍ന്നോ ആയിരിക്കണം. ഒരിക്കലും വലത്, പടിഞ്ഞാറ് ഭിത്തികളോട് ചേര്‍ന്നാവരുത്.

  നിങ്ങള്‍ സമൃദ്ധിയാണ് ലക്‍ഷ്യമിടുന്നതെങ്കില്‍ അക്വേറിയത്തിലെ മത്സ്യങ്ങളുടെ എണ്ണത്തെ കുറിച്ചും ധാരണ വേണം      
അക്വേറിയം തെരഞ്ഞെടുക്കുമ്പോള്‍ അതിന്‍റെ ആകൃതിയെ കുറിച്ച് ധാരണയുണ്ടായിരിക്കണം. എല്ലാത്തരം അക്വേറിയങ്ങളും ഫെംഗ്ഷൂയി പ്രകാരം ശുഭകരമായിരിക്കില്ല. വൃത്താകൃതിയിലുള്ളതും ദീര്‍ഘചതുരാകൃതിയിലുള്ളതും ഷഡ്ഭുജാകൃതിയിലുള്ളതും ആയ അക്വേറിയങ്ങള്‍ ശുഭകരങ്ങളാണ്. എന്നാല്‍, സമചതുരാകൃതിയിലും ത്രികോണാകൃതിയിലും ഉള്ള അക്വേറിയങ്ങള്‍ ഉപയോഗിക്കുന്നത് നന്നല്ല എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

മത്സ്യങ്ങളെ തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. കറുത്ത മത്സ്യങ്ങളെയും വെള്ളിനിറമുള്ള മത്സ്യങ്ങളെയും സ്വര്‍ണ്ണ മത്സ്യങ്ങളെയും അക്വേറിയത്തില്‍ ഉപയോഗിക്കാവുന്നതാണ്. ചുവന്ന മത്സ്യങ്ങള്‍ അഗ്നിയെ പ്രതിനിധീകരിക്കുന്നതിനാല്‍ അക്വേറിയത്തില്‍ ഉപയോഗിക്കുന്നത് അശുഭമായാണ് കണക്കാക്കുന്നത്.

നിങ്ങള്‍ സമൃദ്ധിയാണ് ലക്‍ഷ്യമിടുന്നതെങ്കില്‍ അക്വേറിയത്തിലെ മത്സ്യങ്ങളുടെ എണ്ണത്തെ കുറിച്ചും ധാരണ വേണം. 1, 6, 8, 9 മത്സ്യങ്ങള്‍ സമൃദ്ധി ലക്‍ഷ്യമിടുന്നവര്‍ക്ക് അനുകൂല ഫലം നല്‍കുന്നു.

Share this Story:

Follow Webdunia malayalam