ഫെംഗ്ഷൂയി ശാസ്ത്രപ്രകാരം വീട്ടിലെ സാമ്പത്തിക സ്രോതസ്സ് കൂടുതല്‍ മികച്ചതാക്കാന്‍ കഴിയും. വീടിന് ഒരു പ്രത്യേക സാമ്പത്തിക ശക്തി കേന്ദ്രമുണ്ട്. അതേ പോലെ ഓരോ മുറിക്കും പ്രത്യേക സാമ്പത്തിക ശക്തി കേന്ദ്രവുമുണ്ടായിരിക്കും.വീട്ടിലെ സാമ്പത്തിക ശക്തി കേന്ദ്രങ്ങള്‍ക്ക് ശ്രദ്ധ നല്‍കുന്നതിലൂടെ ധന സ്രോതസ്സിനെ പോഷിപ്പിക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കണ്ടുപിടിക്കുന്നത് എങ്ങനെ?വീടിന്‍റെ സാമ്പത്തിക ശക്തി കേന്ദ്രങ്ങള്‍ നമുക്ക് തന്നെ കണ്ടു പിടിക്കാന്‍ സാധിക്കും. ഇതിനായി വീടിന്‍റെ പ്രധാന വാതിലില്‍ വീട്ടിലേക്ക് അഭിമുഖമായി നില്‍ക്കുക. നിങ്ങളുടെ ഇടത് കൈയ്യുടെ ദിശയില്‍ വീടിന് പിന്നിലായിട്ടായിരിക്കും പ്രധാന സാമ്പത്തിക ശക്തി കേന്ദ്രം. ഇതേപോലെ തന്നെ ഓരോ മുറിയുടെ വാതിലില്‍ മുറിയിലേക്ക് നോക്കുന്ന രീതിയില്‍ നില്‍ക്കുമ്പോള്‍ നിങ്ങളുടെ ഇടത് കൈയ്യുടെ ദിശയില്‍ മുറിയുടെ പിന്നിലായിട്ടായിരിക്കും ആ മുറിയുടെ സാമ്പത്തിക ശക്തികേന്ദ്രം വരിക.സമ്പത്ത് വര്ദ്ധിപ്പിക്കാന്വീടിന്റെയും മുറികളുടെയും സാമ്പത്തിക ശക്തി കേന്ദ്രങ്ങള്‍ നന്നായി പരിപാലിക്കുക. ഇവിടെ ഒരു ചെറിയ പാത്രത്തില്‍ നാണയങ്ങള്‍ വയ്ക്കാം അല്ലെങ്കില്‍ നിങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന വാഹനം അല്ലെങ്കില്‍ മറ്റെന്തിങ്കിലും വിലയേറിയ വസ്തുവിന്‍റെ ചിത്രം വയ്ക്കുന്നതും ഈ ശക്തി കേന്ദ്രത്തിനെ കൂടുതല്‍ ശക്തിമത്താക്കും.ചൈനീസ് മുള, കോയിന്‍ തുടങ്ങിയ ഭാഗ്യ വസ്തുക്കളും ഈ കേന്ദ്രങ്ങളില്‍ വയ്ക്കാവുന്നതാണ്.
അടുക്കളയിലെ സാമ്പത്തിക കേന്ദ്രത്തില്‍ ഒരു പാത്രത്തില്‍ മുന്തിരിയോ ഓറഞ്ചോ വയ്ക്കാവുന്നതാണ്. ഇവ യഥാര്‍ത്ഥ പഴങ്ങളോ കൃത്രിമമോ ആവാം. എന്നാല്‍, പച്ച അല്ലെങ്കില്‍ പര്‍പ്പിള്‍ നിറത്തിലുള്ളവയാവാന്‍ ശ്രദ്ധിക്കണം. പച്ച വളര്‍ച്ചയെയും പര്‍പ്പിള്‍ സമ്പത്തിനെയും പ്രതിനിധാനം ചെയ്യുന്നു.
സാമ്പത്തിക ശക്തി കേന്ദ്രങ്ങളില്‍ പൊട്ടിയതോ ഉപയോഗശൂന്യമായതോ ആയാ വസ്തുക്കള്‍ സൂക്ഷിക്കരുത്. ഈ സ്ഥലങ്ങള്‍ എപ്പോഴും വൃത്തിയുള്ളതും ആയിരിക്കണം.
പണം കൈകാര്യം ചെയ്യുമ്പോള്‍
പണം കൈകാര്യം ചെയ്യുമ്പോഴും ശ്രദ്ധ നല്‍കണം. രൂപ ഒരിക്കലും ചുരുട്ടിക്കൂട്ടിയ നിലയില്‍ സൂക്ഷിക്കരുത്. പഴ്സിലും പോക്കറ്റിലും രൂപ ഭംഗിയായി മടക്കി വേണം വയ്ക്കാന്‍. പഴ്സ് എപ്പോഴും ആകര്‍ഷകമായിരിക്കണം.
ചെക്ക് ബുക്ക് സൂക്ഷിക്കാനും സാമ്പത്തിക ശക്തി കേന്ദ്രങ്ങളാണ് നല്ലത്. ചെക്ക് ബുക്കിനും പര്‍പ്പിള്‍, പച്ച തുടങ്ങിയ നിറങ്ങളുള്ള കവര്‍ ഉപയോഗിക്കുന്നത് സാമ്പത്തിക സ്രോതസ്സിനെ പോഷിപ്പിക്കും.
ദൈനംദിന കണക്കുകള്‍ കൃത്യമായി അറിയുക. ധനം സമ്പാദിക്കുന്നതിന് ഒപ്പം കഴിവനുസരിച്ച് ഒരു വിഹിതം അര്‍ഹതയുള്ളവര്‍ക്ക് നല്‍കുന്നതും ധനാഗമനം വര്‍ദ്ധിപ്പിക്കുമെന്നാണ് ഫെംഗ്ഷൂയി പറയുന്നത്.
Follow Webdunia malayalam