Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐശ്വര്യദേവതയുടെ പ്രീതിക്കായി തൃക്കാര്‍ത്തിക ദീപം

ഐശ്വര്യത്തിന്‍റെ കാര്‍ത്തിക പൊന്‍വിളക്ക്

ഐശ്വര്യദേവതയുടെ പ്രീതിക്കായി തൃക്കാര്‍ത്തിക ദീപം
, ശനി, 2 ഡിസം‌ബര്‍ 2017 (15:24 IST)
ദീപങ്ങള്‍ കൊളുത്തി ഐശ്വര്യത്തിന്റെ ദേവതയെ വീടുകളില്‍ സ്വീകരിക്കുന്ന ദിനമാണ് കാര്‍ത്തിക. തമിഴ്നാട്ടിലാണ് ഇത് പ്രധാനമെങ്കിലും കേരളത്തിലെ ചില ഭാഗങ്ങളിലും ഇത് ആഘോഷിക്കാറുണ്ട്. ക്ഷേത്രച്ചുവരുകളിലും വീടുകളിലും അന്നു സന്ധ്യയ്ക്ക് നിരയായി മണ്‍ചെരാതുകള്‍ കൊളുത്താറുണ്ട്. 
 
തമിഴ്നാട്ടില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ കാര്‍ത്തിക ദീപം ദര്‍ശിക്കാന്‍ പത്ത് മുതല്‍ പതിനഞ്ച് വരെ ലക്ഷം പേര്‍ എത്തിച്ചേരുന്ന ഒരു പ്രദേശമാണ് ശിവസ്വരൂപമായ തിരുവണ്ണാമല. ഹിന്ദുക്കളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായ മഹാശിവരാത്രിയുടെ ഉത്ഭവം തന്നെ ഇവിടെ നിന്നാ‍ണെന്നാണ് ചരിത്രം. 
 
കേരളത്തിലെ മിക്ക ദേവീക്ഷേത്രങ്ങളിലും പ്രധാന ഉത്സവം നടക്കുന്നത് ഈ ദിനമാണ്. കുമാരനല്ലൂര്‍ കാര്‍ത്ത്യായനീദേവിക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവവും ചക്കുളംദേവീക്ഷേത്രത്തിലെ പൊങ്കാലമഹോത്സവം ഈ ദിവസമാണ് നടക്കുന്നത്.
 
അനവധി ദീപങ്ങള്‍ ഒന്നിച്ചു കത്തുമ്പോഴുണ്ടാകുന്ന ശോഭയും പ്രകാശവും അനവദ്യമായൊരു ദൃശ്യമാണ്. നെല്‍പ്പാടങ്ങളില്‍ ഓലച്ചൂട്ടു കത്തിച്ച് നിവേദ്യം കഴിക്കുകയും പിന്നീട് കുട്ടികള്‍ ചൂട്ടുമെടുത്ത് ആഘോഷപൂര്‍വം 'അരികോരരികോരരികോരെ' എന്ന് ആര്‍ത്തുവിളിച്ചുകൊണ്ടുപോകുകയും ചെയ്യുന്ന ചടങ്ങ് ദക്ഷിണ കേരളത്തില്‍ വൃശ്ഛികത്തിലെ കാര്‍ത്തിക നാളിലാണ് നടക്കുക. 
 
സുബ്രഹ്മണ്യന്‍റെ ജന്മദിനമാണ് വൃശ്ഛികമാസത്തിലെ കാര്‍ത്തിക. ശിവക്ഷേത്രങ്ങളിലും സുബ്രഹ്മണ്യക്ഷേത്രങ്ങളിലും പ്രത്യേക ആഘോഷങ്ങളും വഴിപാടുകളും നടത്തുന്നു. വിളക്കുവെപ്പ്, മലര്‍പ്പൊരി നിവേദ്യം, എഴുന്നെള്ളിപ്പ് തുടങ്ങിയവയാണു പ്രധാനം. വൈക്കത്തഷ്ടമിപോലെ കുമാരനല്ലൂര്‍ തൃക്കാര്‍ത്തികയും കേരളത്തിലെ ഏറെ പ്രസിദ്ധമായ ഒരാഘോഷമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇക്കാര്യങ്ങളെല്ലാം മനസിലാക്കിയ ശേഷം മാത്രമേ ശിവദര്‍ശനം പാടുള്ളൂ !