Webdunia - Bharat's app for daily news and videos

Install App

ഓണവില്ല് നിര്‍മിക്കുന്നത് ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍
ശനി, 19 ഓഗസ്റ്റ് 2023 (20:44 IST)
കടമ്പ് വൃക്ഷത്തിന്റെയും മഹാഗണിയുടെയും തടികളിലാണ് ഓണവില്ല് നിര്‍മ്മിക്കുന്നത്. നാലര അടി, നാല് അടി, മൂന്നര അടി നീളങ്ങളിലാണ് വില്ലുണ്ടാക്കുക. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ താഴികക്കുടം ഇരിക്കുന്ന വള്ളത്തിന്റെ ആകൃതിയിലാണ് വില്ല് നിര്‍മ്മാണം. വഞ്ചിനാടിന്റെ പ്രതീകമാണത്. ഓരോ ജോഡി വീതം 12 വില്ലുകള്‍ നിര്‍മ്മിക്കും.
 
ദശാവതാരം വില്ല്, അനന്തശയനം വില്ല്, ശ്രീരാമ പട്ടാഭിഷേകം വില്ല്, കൃഷ്ണലീല വില്ല്, ശാസ്ത വില്ല്, വിനായക വില്ല് എന്നിങ്ങനെയാണ് വില്ലുകള്‍. പ്രകൃതിദത്തമായ ചായക്കൂട്ടുകളാണ് ഉപയോഗിക്കുക. 41 ദിവസം വൃതമെടുത്താണ് കുടുംബക്കാര്‍ ഇതിന്റെ ചിത്രരചന പൂര്‍ത്തിയാക്കുന്നത്. പുലര്‍ച്ചെ 5 മണിക്കാണ് ഓണവില്ല് സമര്‍പ്പണം. വലിയ സ്വീകരണമാണ് ക്ഷേത്ര നടയില്‍ സംഘത്തിന് നല്കുന്നത്. തുടര്‍ന്ന് ഓരോ ജോഡി വില്ലുകളും അതാത് ദേവ വിഗ്രഹങ്ങളില്‍ സമര്‍പ്പിക്കും. ഓണവില്ലെന്ന പേരില്‍ പണ്ട് ഒരു വാദ്യവും നിലവിലുണ്ടായിരുന്നു. തെങ്ങിന്‍ തടിയുടെ പാത്തി വളച്ചു കെട്ടി അതിന്റെ ഞാണിലാണ് ഈ വാദ്യം വായിച്ചിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

ചെവി ചെറുതായിട്ടുള്ളവര്‍ കഠിനാധ്വാനികള്‍!

Happy Holi: പ്രഹ്ളാദ ഭക്തിയും ഹോളി ആഘോഷത്തിനു പിന്നിലെ ഐതീഹ്യവും

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

ആരാണ് ഗോവിന്ദന്മാര്‍; പന്ത്രണ്ട് ശിവാലയങ്ങള്‍ ഇവയൊക്കെ

മഹാശിവരാത്രിയുമായി ബന്ധപ്പെട്ട് പുരാണങ്ങളിലെ രണ്ട് ഐതീഹ്യങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments