Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണവില്ലിന്റെ ഐതീഹ്യം ഇതാണ്

ഓണവില്ലിന്റെ ഐതീഹ്യം ഇതാണ്

സിആര്‍ രവിചന്ദ്രന്‍

, ശനി, 19 ഓഗസ്റ്റ് 2023 (17:32 IST)
ഓണവില്ലിന്റെ ഐതിഹ്യവും മഹാബലിയുമായി ബന്ധപ്പെട്ടതാണ്. വിശ്വരൂപം കാട്ടിക്കൊടുത്ത വാമനനോട് വിഷ്ണുവിന്റെ പത്തവതാരങ്ങളും അവയുടെ ഉപകഥകളും കൂടി കാട്ടിക്കൊടുക്കണമെന്ന് മഹാബലി അപേക്ഷിച്ചു. ഈ സമയം വിഷ്ണു വിശ്വകര്‍മ്മ ദേവനെ പ്രത്യക്ഷപ്പെടുത്തി. വിശ്വകര്‍മ്മാവ് ആദ്യ ഓണവില്ല് രചന നടത്തിയെന്നാണ് ഐതിഹ്യം. തന്റെ സന്നിധിയില്‍ എല്ലാ വര്‍ഷവും എത്തുന്ന മഹാബലിയ്ക്ക് കാലാകാലങ്ങളില്‍ വിശ്വകര്‍മ്മജരെ കൊണ്ട് അവതാര ചിത്രങ്ങള്‍ വരച്ച് കാണിച്ചു നല്കാമെന്നും മഹാബലിക്ക് വാഗ്ദാനം നല്കുന്നു. ഓണവില്ലിന്റെ ഐതിഹ്യം ഇങ്ങനെയാണ്. 
 
കടമ്പ് വൃക്ഷത്തിന്റെയും മഹാഗണിയുടെയും തടികളിലാണ് ഓണവില്ല് നിര്‍മ്മിക്കുന്നത്. നാലര അടി, നാല് അടി, മൂന്നര അടി നീളങ്ങളിലാണ് വില്ലുണ്ടാക്കുക. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ താഴികക്കുടം ഇരിക്കുന്ന വള്ളത്തിന്റെ ആകൃതിയിലാണ് വില്ല് നിര്‍മ്മാണം. വഞ്ചിനാടിന്റെ പ്രതീകമാണത്. ഓരോ ജോഡി വീതം 12 വില്ലുകള്‍ നിര്‍മ്മിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മനസ്സിലെ സംഘര്‍ഷങ്ങളും മുഖക്കുരുവും തമ്മില്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു; മുഖക്കുരു മാറാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം