Select Your Language

Notifications

webdunia
webdunia
webdunia
webdunia

Onam Wishes in Malayalam: ഏറ്റവും മികച്ച ഓണാം സന്ദേശങ്ങള്‍ മലയാളത്തില്‍...പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരൂ

കോവിഡ് നിയന്ത്രണങ്ങളില്ലാതെയാണ് ഇത്തവണ ഓണാഘോഷം

Onam Wishes in Malayalam: ഏറ്റവും മികച്ച ഓണാം സന്ദേശങ്ങള്‍ മലയാളത്തില്‍...പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരൂ
, വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (08:49 IST)
Onam Wishes in Malayalam: തിരുവോണം ആഘോഷിച്ച് മലയാളികള്‍. ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടേയും സന്ദേശം വിളിച്ചോതിയാണ് ഒരു തിരുവോണം കൂടി വന്നെത്തിയിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളില്ലാതെയാണ് ഇത്തവണ ഓണാഘോഷം. ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ ഓണാശംസകള്‍ നേരാം. ഇതാ തിരഞ്ഞെടുക്കപ്പെട്ട ആശംസകള്‍... 
 
1. ഏവര്‍ക്കും ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഓണാശംസകള്‍ !
 
2. അപരനിലേക്ക് നോക്കുമ്പോഴാണ് ഓണം അര്‍ത്ഥവത്താകുന്നത്. മഹാബലിയെ പോലെ ആത്മാര്‍പ്പണത്തിന്റെ മാതൃകകളാകാന്‍ നമുക്ക് സാധിക്കട്ടെ. ഏവര്‍ക്കും തിരുവോണാശംസകള്‍ ! 
 
3. ഈ ഓണം നിങ്ങള്‍ക്ക് സന്തോഷവും ഭാഗ്യവും നല്‍കട്ടെ. ഏവര്‍ക്കും ഓണാശംസകള്‍ !
 
4. ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളുമായി വീണ്ടും ഒരു ഓണക്കാലം വന്നെത്തി. ഏവര്‍ക്കും തിരുവോണാശംസകള്‍ ! 
 
5. കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാത്ത മാവേലി നാട് യാഥാര്‍ഥ്യമാകട്ടെ. ഏവര്‍ക്കും ഐശ്വര്യത്തിന്റെ ഓണാശംസകള്‍ ! 
 
6. എത്ര അകലെയാണെങ്കിലും മലയാളത്തിന്റെ തനിമ എന്നും നിങ്ങളുടെ ഉള്ളിലുണ്ടാകട്ടെ, ഏവര്‍ക്കും ഓണാശംസകള്‍ ! 
 
7. കളിയും ചിരിയും ആര്‍പ്പുവിളികളുമായി ഈ തിരുവോണം ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കട്ടെ, ഏവര്‍ക്കും ഓണാശംസകള്‍ ! 
 
8. ഈ തിരുവോണ നാളില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും എല്ലാവിധ ഐശ്വര്യവും നേരുന്നു. ഏവര്‍ക്കും തിരുവോണാശംസകള്‍ ! 
 
9. തുമ്പപ്പൂവിന്റെ നൈര്‍മല്യത്തോടെ ഈ തിരുവോണത്തെ നമുക്ക് നെഞ്ചിലേറ്റാം. ഏവര്‍ക്കും ഓണാസംസകള്‍ ! 
 
10. ഒരുപിടി നല്ല ഓര്‍മകളുടെ പൂക്കാലം നിങ്ങള്‍ക്ക് സമ്മാനിക്കുന്നതാകട്ടെ ഈ ഓണനാളുകള്‍. ഏവര്‍ക്കും തിരുവോണാസംസകള്‍ ! 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിശ്വാസം: ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമോ