നവരാത്രി ദിനങ്ങളിൽ കഴിക്കാവുന്നതും കഴിക്കാൻ പാടില്ലാത്തതും
നവരാത്രി ദിനങ്ങളിൽ കഴിക്കാവുന്നതും കഴിക്കാൻ പാടില്ലാത്തതും
മധുരമില്ലാതെ എന്ത് നവരാത്രി. നവരാത്രി നന്മയുടെ വിജയത്തിന്റെ ആഘോഷമാണ്. തിന്മയെ അതിജീവിച്ച് നന്മയുടെ ജയം, അതിന്റെ ആഘോഷം. അതുപോലെ തന്നെ അറിവിന്റെ മഹാ ഉത്സവം. കോടിക്കണക്കിന് കുഞ്ഞുങ്ങളാണ് ഈ അവസരത്തിൽ അറിവിന്റെ ലോകത്തിലേക്ക് കടന്നു വരുന്നത്. പുലർകാലത്ത് കുളിച്ച് ദേവിക്ഷേത്രദർശനം ചെയ്യുകയും മത്സ്യമാംസാദികൾ ഒഴിവാക്കി ഒരിക്കലൂണ് മാത്രം കഴിക്കുകയും ചെയ്താണ് ഭക്തർ നവരാത്രി വ്രതം അനുഷ്ഠിക്കുന്നത്. നവരാത്രി ദിനങ്ങളിൽ ആരോഗ്യമായ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുന്നവരാണ് ഓരോ വിശ്വാസികളും. നവരാത്രി ദിനങ്ങളിൽ കഴിക്കേണ്ടത് എന്തെല്ലാം?, കഴിക്കാൻ പാടില്ലാത്തതെന്തെല്ലാമാണെന്ന് നോക്കാം.
* ഉള്ളി, ഇഞ്ചി, ഉപ്പ് എന്നിവ കഴിക്കുന്നതിലൂടെ ശരീരത്തിലെ ചീത്ത ഊർജ്ജത്തിനെ കൂടുതൽ ബലമുള്ളതാക്കുന്നുവെന്ന് ആയുർവേദത്തിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇതിനാലാണത്ര നവരാത്രി ദിനങ്ങളിൽ വിശ്വാസികൾ ഈ വസ്തുക്കൾ കഴിക്കാൻ മടിക്കുന്നത്.
* തേങ്ങാവെള്ളം, നാരങ്ങാവെള്ളം, പാൽ, ബട്ടർമിൽക് തുടങ്ങിയവയിൽ കാത്സ്യം അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന് ഊർജ്ജം പകരാൻ ഇത് കാരണമാകുന്നു.
* വയർ കാലിയാണെങ്കിൽ പ്രശ്നമില്ല. പക്ഷേ വിശക്കുന്ന വയറുമായി ഒരുപാട് നേരം കാത്തിരിക്കാൻ പാടില്ല. ഇത് അസിഡിറ്റിക്ക് കാരണമാകും. ഇടയ്ക്ക് ലഘുവായിട്ട് സ്നാക്സ് എന്തെങ്കിലും കഴിക്കുന്നത് നല്ലതാണ്.
* എണ്ണ പലഹാരങ്ങൾ കഴിവതും ഒഴുവാക്കുന്നത് ഗുണം ചെയ്യും. എണ്ണയിൽ ചേർത്ത് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾക്ക് ഒരു ലിമിറ്റ് വരുത്തുക.
* വയറിനെ മാത്രമല്ല ശരീരത്തെയും തണുപ്പിക്കാൻ കഴിയുന്ന ഒന്നാണ് തൈര്. നവരാത്രി ദിനങ്ങളിൽ കഴിക്കുന്ന ഭക്ഷണത്തിന്റെ കൂടെ തൈര് സ്ഥിരമാക്കുന്നത് ഉത്തമമാണ്.