മഹാഗുരുവിന്‍റെ സാന്നിധ്യത്തില്‍ ശിവരാത്രിയാഘോഷം
, ബുധന്‍, 22 ഫെബ്രുവരി 2012 (20:07 IST)
കോയമ്പത്തൂരില്‍ വെള്ളിയാംഗിരി മലനിരകളിലെ ഈഷായോഗാ സെന്‍ററില്‍ ഫെബ്രുവരി 20ന് മഹാശിവരാത്രി ആഘോഷിച്ചു. സദ്ഗുരുവിനൊപ്പം മഹാരാത്രിയിലെ സത്സംഗില്‍ പങ്കെടുക്കാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എട്ടുലക്ഷത്തോളം പേര്‍ ഈഷാ സെന്‍ററിലെത്തി.
സദ്‌ഗുരുവിന്‍റെ മഹാസാന്നിധ്യത്തിനൊപ്പം പദ്മശ്രീ വാസിഫുദ്ദീന്‍ ദഗര്‍, കൈലാഷ് ഖേര്‍, കൊളോണിയല്‍ കസിന്‍സ്, ഹരിഹരന്‍, ലെസ്ലി ലൂയിസ് തുടങ്ങിയ സംഗീതപ്രതിഭകളുടെ മാന്ത്രികസംഗീതവും അനുഭവിക്കാനായി. വൈകുന്നേരം 5.40ന് സദ്ഗുരു നയിക്കുന്ന പഞ്ചഭൂത ആരാധനയോടെയാണ് മഹാശിവരാത്രി ആഘോഷം ആരംഭിച്ചത്.