ഇതിലും ഭേദം ബ്രസീലിനോട് തോൽക്കുന്നതായിരുന്നു: ഫ്രാൻസിനെതിരെ ബെൽജിയം താരങ്ങൾ
ഫ്രാൻസിന്റെ കളിയെ വിമർശിച്ച് ബെൽജിയം താരങ്ങൾ
Publish Date: Thu, 12 Jul 2018 (14:14 IST)
Updated Date: Thu, 12 Jul 2018 (14:17 IST)
ലോകകപ്പ് സെമിയിൽ ഫ്രാൻസ് കളിച്ചതു നെഗറ്റീവ് ഫുട്ബോളാണെന്ന ആരോപണവുമായി ബൽജിയം താരങ്ങൾ. ഇതോടെ ചർച്ചകൾ കൊഴുത്തിരിക്കുകയാണ്. ഫ്രാൻസിനെതിരെ ജയം പ്രതീക്ഷിച്ചായിരുന്നു ബെൽജിയം വന്നത്. ഗാലറിയും അതുതന്നെയായിരുന്നു പ്രതീക്ഷിച്ചത്. പക്ഷേ, നടന്നത് മറിച്ചായിരുന്നു.
ക്യാപ്റ്റൻ ഏഡൻ ഹസാർഡ്, ഗോൾകീപ്പർ തിബോ കുർട്ടോ തുടങ്ങിയവരാണ് ഫ്രാൻസിന്റെ കളിയെ വിമർശിച്ച് രംഗത്തെത്തിയത്. ഇത്രയും മോശം രീതിയിൽ കളിയെ സമീപിച്ച ഫ്രാൻസിനോട് തോൽക്കുന്നതിലും ഭേദം ക്വാർട്ടറിൽ നന്നായി കളിച്ച ബ്രസീലിനോടു തോൽക്കുന്നതായിരുന്നെന്ന് ഗോൾകീപ്പർ കുർട്ടോ അഭിപ്രായപ്പെട്ടു.
അതേസമയം, ഫ്രാൻസിനൊപ്പം ജയിക്കുന്നതിനേക്കാൾ ബൽജിയത്തിനൊപ്പം തോൽക്കാനാണ് തനിക്കിഷ്ടമെന്നായിരുന്നു ക്യാപ്റ്റൻ ഏഡൻ ഹസാർഡിന്റെ പ്രതികരണം.