ഫെർണാണ്ടീഞ്ഞോയ്‌ക്ക് വധഭീഷണി; താരത്തിന്റെ ഭാര്യയെ കടന്നാക്രമിച്ച് ആരാധകര്‍ - ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടി
ഫെർണാണ്ടീഞ്ഞോയ്‌ക്ക് വധഭീഷണി; ഭാര്യ ഗ്ലോസിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ ചീത്തവിളികളുടെ പെരുമഴ
Publish Date: Mon, 09 Jul 2018 (12:54 IST)
Updated Date: Mon, 09 Jul 2018 (12:57 IST)
ബെൽജിയത്തിനെതിരായ നിര്‍ണായക മത്സരത്തില്‍ സെൽഫ് ഗോൾ വഴങ്ങിയ ബ്രസീല്‍ താരം ഫെർണാണ്ടീഞ്ഞോയ്‌ക്ക് വധഭീഷണി. സമൂഹമാധ്യമങ്ങളിലൂടെയാണ് താരത്തിനു നേര്‍ക്ക് ഭീഷണിയുണ്ടായത്.
ഫെർണാണ്ടിഞ്ഞോയുടെ ഭാര്യ റോസ ഗ്ലോസിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ ബ്രസീല്‍ ആരാധകര്‍ മോശം കമന്റുകള്‍ പോസ്‌റ്റ് ചെയ്യുകയാണ്. ആക്ഷേപങ്ങളും ചീത്തവിളിയും വര്‍ദ്ധിച്ചതോടെ ഫെർണാണ്ടിഞ്ഞോയുടെ അമ്മ ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തു.
വധഭീഷണിയും ആക്ഷേപങ്ങളും ഉയരുന്ന സാഹചര്യത്തില്‍ ഫെർണാണ്ടീഞ്ഞോയ്‌ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. അതേസമയം, ആരാധകരുടെ പ്രവര്‍ത്തിയില്‍ നിലപാടറിയിക്കാന്‍ താരം തയ്യാറായിട്ടില്ല.