ഫിഫ ലോകകപ്പ്: ബ്രസീല്‍ കളിക്കുന്നത് കപ്പുംകൊണ്ട് മടങ്ങാനാണ്!

Webdunia
തിങ്കള്‍, 4 ജൂണ്‍ 2018 (11:27 IST)
റോബര്‍ട്ടോ ഫിര്‍മിനോ വിശ്രമിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യന്‍. ആര്‍ക്കും എപ്പോഴും അദ്ദേഹത്തില്‍ നിന്ന് അപ്രതീക്ഷിതമായവ മാത്രം പ്രതീക്ഷിക്കാം.
 
ബ്രസീലിന്‍റെ കാല്‍‌യുദ്ധക്കാരില്‍ മുന്‍‌നിരക്കാരനാണ് ഫിര്‍മിനോ. ഇങ്ങനെ അപ്രതീക്ഷിത നടുക്കങ്ങള്‍ സമ്മാനിക്കുന്നവരാണ് ബ്രസീല്‍ നിരയില്‍ ഓരോരുത്തരും എന്നതാണ് ഇത്തവണത്തെ ടീമിന്‍റെ പ്രത്യേകത. ഫിഫ റാങ്കിങില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീല്‍ കളിക്കാനിറങ്ങുന്നത് കപ്പുംകൊണ്ട് മടങ്ങാന്‍ വേണ്ടി മാത്രമാണ്.
 
റഷ്യന്‍ മണ്ണില്‍ നിന്ന് ബ്രസീല്‍ കപ്പുകൊണ്ടുവരുമെന്ന് വിശ്വസിക്കുന്നവര്‍ പ്രതീക്ഷയോടെ നോക്കുന്നത് എപ്പോഴും നെയ്‌മറുടെ നേര്‍ക്കാണ്. ആ മാജിക് അവിടെ ബാക്കിവയ്ക്കാമെങ്കിലും ഉരുക്കുബൂട്ടുകളുമായി അവിടെ വില്ലിയന്‍ ഉണ്ട്. ജിസ്യൂസ് ഉണ്ട്. ഫിലിപ്പെ കുടീഞ്ഞോയുണ്ട്. കളി മറ്റ് ടീമുകള്‍ ജയിക്കണമെങ്കില്‍ ഇവരൊക്കെ തീര്‍ത്തും അലസഗെയിം കളിക്കണമെന്ന് സാരം. അത് നടക്കാന്‍ പോകുന്ന കാര്യവുമല്ല.
 
‘ഗ്രൂപ്പ് ഇ’യില്‍ ബ്രസീലിനെ വെല്ലുന്ന ഒരു ടീമുമില്ല. എന്നാല്‍ ബ്രസീലിനെ വെല്ലാന്‍ ആ ഗ്രൂപ്പില്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതായിരിക്കും ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിയും ഏറ്റവും ഉജ്ജ്വലമായ മുഹൂര്‍ത്തവും. അതിന് ടിറ്റെയുടെ കുട്ടികള്‍ അനുവദിക്കുമോ? കാത്തിരുന്ന് കാണാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Tim David Fined: 'തമാശക്കളി കുറച്ച് കൂടിപ്പോയി'; അംപയർ ചോദിച്ചിട്ടും ബോൾ കൊടുത്തില്ല, ടിം ഡേവിഡിനു ലക്ഷങ്ങൾ പിഴ !

RCB: മറ്റാര്, കോലി അല്ലാതെ...; ഈ സീസണിൽ ഏറ്റവും കൂടുതൽ പേർ കണ്ട ആദ്യ നാല് മത്സരങ്ങളും ആർസിബിയുടേത്

FIFA World Cup 2026: ഇറാൻ കളിക്കാൻ സാധ്യതയില്ല; ഇറ്റലി ലോകകപ്പിലേക്ക്?

"രണ്ട് വഴി മാത്രമാണ് നമുക്ക് മുന്നിലുള്ളത് ": ആർസിബിയോടുള്ള തോൽവിക്ക് പിന്നാലെ മുംബൈ ഡ്രസ്സിംഗ് റൂമിൽ ഹാർദിക്കിന്റെ 'മാസ്' പ്രസംഗം

Virat Kohli Health Updates: കളിയാക്കിയവർക്കു ഇത് അറിയാമോ? കോലി കളിച്ചത് കനത്ത പനിയും സഹിച്ച് !

അടുത്ത ലേഖനം
Show comments