Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

ഫിഫ ലോകകപ്പ്: ദിദിയെ ദെഷാമിന്‍റെ പട സ്വപ്‌നം കാണുന്നത് ഫൈനല്‍ മാത്രം!

ഫ്രാന്‍സ്
മോസ്കോ , ശനി, 2 ജൂണ്‍ 2018 (11:59 IST)
ഫിഫ ലോകകപ്പ് പടിവാതിലിലെത്തി നില്‍ക്കുകയാണ്. ഫുട്ബോള്‍ ഓര്‍മ്മകളുടെ കൂടാരക്കൂട്ടിലാണ് ഇപ്പോല്‍ ഈ ബ്യൂട്ടിഫുള്‍ ഗെയിമിന്‍റെ ആരാധകര്‍. ഇത്തവണ റഷ്യയില്‍ കപ്പുയര്‍ത്തുന്നത് ആരായിരിക്കും? അത് ഫ്രാന്‍സ് ആകുമോ?
 
‘ഗ്രൂപ്പ് സി’യിലെ ഏറ്റവും പ്രധാന ടീമാണ് ഫ്രാന്‍സ്. ദിദിയെ ദെഷാം പരിശീലിപ്പിക്കുന്ന ടീം ഇത്തവണ കടുത്ത ആവേശത്തിലാണ്. മറ്റ് മത്സരങ്ങളൊന്നും അവരുടെ ലക്‍ഷ്യത്തിലില്ല. ലുഷ്നികി സ്റ്റേഡിയത്തിലെ ഫൈനല്‍ മാത്രമാണ് അവര്‍ സ്വപ്നം കാണുന്നത്.
 
അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയാണ് കപ്പ് നേടാനുള്ള ഉള്‍ക്കരുത്ത് നിര്‍മ്മിക്കുന്നതിന് ഏറ്റവും സഹായമാകുകയെന്ന് ടീമിലെ ഓരോ അംഗത്തിനും ഇന്നറിയാം. അതുകൊണ്ടുതന്നെ സിനദിന്‍ സിദാനെപ്പോലെ എല്ലാം തികഞ്ഞ ഒരു ക്യാപ്‌ടനില്ലെങ്കിലും കൂട്ടായ്മയുടെ വിജയം സൃഷ്ടിച്ച് അത് ചരിത്രമാക്കി മാറ്റാന്‍ ഫ്രാന്‍സിന് കഴിയും.
 
സൂപ്പര്‍ സ്ട്രൈക്കര്‍മാര്‍ക്ക് പഞ്ഞമുള്ള ടീമല്ല ഫ്രാന്‍സ്. കൈലിയന്‍ എം‌ബപെയുടെ കരുത്ത് ഇനിയെന്താണ് ബോധ്യപ്പെടാനുള്ളത്? ജിരൂദും ഡെംബെലെയും ഗ്രീസ്‌മാനുമൊക്കെ അറിഞ്ഞുകളിച്ചാല്‍ പിടിച്ചുനില്‍ക്കാന്‍ ഏത് ടീമിന് കഴിയും? ഇതൊക്കെത്തന്നെയാണ് ഫ്രാന്‍സിനെ ഈ ലോകകപ്പിന്‍റെ വന്‍ പ്രതീക്ഷയാക്കുന്നതും.
 
1998 ആവര്‍ത്തിക്കാനുറച്ചുതന്നെയാണ് ഫ്രാന്‍സ് പട വരുന്നത്. അതുകൊണ്ടുതന്നെ ഫിഫ ലോകകപ്പില്‍ മറ്റ് ടീമുകള്‍ ഏറ്റവും പേടിക്കേണ്ട ടീമുകളിലൊന്ന് ഫ്രാന്‍സ് ആണ്. ഏഴാണ് ഫ്രാന്‍സിന്‍റെ ഫിഫ റാങ്കിംഗ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫിഫ: കിരീടമുയര്‍ത്തുന്നത് ഫ്രാന്‍സ് ആകുമോ?