മെസ്സി സമാധാനത്തിന്റെ പ്രതീകം തന്നെ, ഒരിക്കൽ കൂടി തെളിയിച്ചു!

ഇസ്രായേലുമായി മത്സരിക്കാനില്ല: അർജന്റീന

Webdunia
ബുധന്‍, 6 ജൂണ്‍ 2018 (10:29 IST)
ലോകകപ്പിന് മുന്നോടിയായുള്ള ഇസ്രായേലുമായുള്ള അവസാന സന്നാഹ മത്സരത്തില്‍ നിന്നും അര്‍ജന്റീന പിന്‍മാറി. പലസ്തീന്റെ പ്രതിഷേധം ഭയന്നാണ് ഇസ്രായേലുമായുള്ള മത്സരത്തില്‍ നിന്നും അര്‍ജന്റീന പിന്‍മാറിയത്.
 
ജറുസേലമില്‍ നിശ്ചയിച്ചിരുന്ന മത്സരത്തില്‍ അര്‍ജന്റീന പങ്കെടുത്താല്‍ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന് പലസ്തീന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഉള്‍പ്പെടയുള്ളവര്‍ നേരത്തേ അറിയിച്ചിരുന്നു. ഇതോടെ ഇരുരാഷ്ട്രങ്ങളിലേയും പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടത്തുകയും മത്സരത്തിൽ നിന്നും പിന്മാറുകയും ചെയ്യുകയായിരുന്നു. 
 
ഈ മാസം 10 ന് ജറുസലേമിലെ ടെഡി സ്റ്റേഡിയത്തിലായിരുന്നു മത്സരം നിശ്ചയിച്ചിരുന്നത്. തങ്ങള്‍ ജറുസലേം പിടിച്ചെടുത്തതിന്റെ 70 വാര്‍ഷികത്തിലാണ് ഇസ്രായേല്‍ അര്‍ജന്റീനയുമായി സൗഹൃദ മത്സരം ക്രമീകരിച്ചിരുന്നത്.  ഇതാണ് പലസ്തീനെ ചൊടിപ്പിച്ചത്.
 
സമാധാനത്തിന്റെ പ്രതീകമായ ലയണല്‍ മെസ്സി ഇസ്രായേലിനെതിരേ നടക്കുന്ന സന്നാഹ മത്സരത്തിന് ഇറങ്ങിയാല്‍ അദ്ദേഹത്തിന്റെ ജെഴ്സി കത്തിക്കാന്‍ പലസ്തീന്‍ ഫുട്ബോള്‍ അസോസിയേഷന്‍ മേധാവി ജിബ്രീല്‍ റജബ് പരസ്യമായി ആഹ്വാനം ചെയ്തിരുന്നു. ജൂണ്‍ പത്തിന് നടക്കുന്ന മത്സരത്തില്‍ മെസ്സി പങ്കെടുക്കില്ലെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും പലസ്തീൻ പറഞ്ഞിരുന്നു.
 
അര്‍ജന്റീന-ഇസ്രായേല്‍ സൗഹൃദ മത്സരമായി കാണാന്‍ സാധിക്കില്ലെന്നും ഈ മത്സരത്തെ ഇസ്രായേല്‍ കാണുന്നത് കൃത്യമായ രാഷ്ട്രീയ ആയുധമായാണെന്നും റജബ് ചൂണ്ടിക്കാണിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾ പെരുമാറിയത് മോശമായ രീതിയിൽ, ആരോപണവുമായി സർഫറാസ് അഹമ്മദ്

Shubman Gill: ഗില്ലിന്റെ ബാറ്റിങ്ങില്‍ ഉടനെ പരിഹരിക്കേണ്ട പ്രശ്‌നമുണ്ട്, ഉപദേശവുമായി മുന്‍ ബാറ്റിംഗ് കോച്ച്

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വനിതാ ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ, റെക്കോർഡ് നേട്ടം സ്വന്തമാക്കി ദീപ്തി ശർമ

Mohammed Shami : മഞ്ഞുരുകുന്നു, മുഹമ്മദ് ഷമി ഏകദിനത്തിൽ തിരിച്ചെത്തിയേക്കും, ന്യൂസിലൻഡിനെതിരെ കളിക്കാൻ സാധ്യത

കപ്പടിക്കണം, ശ്രീലങ്കൻ ടീമിൻ്റെ ബൗളിംഗ് പരിശീലകനായി മലിംഗ, ടീമിനൊപ്പം ചേർന്നു

സൂപ്പർ താരം എല്ലീസ് പെറി കളിക്കില്ല, 2026ലെ ഡബ്യുപിഎല്ലിന് മുൻപായി ആർസിബിക്ക് തിരിച്ചടി

Shreyas Iyer Injury :ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരഭാരം വല്ലാതെ കുറയുന്നു, ശ്രേയസ് അയ്യരുടെ തിരിച്ചുവരവ് നീളാൻ സാധ്യത

അടുത്ത ലേഖനം
Show comments