Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

മെസിയെ പരിചരിക്കാൻ ഒടുവിൽ അവൾ എത്തുന്നു!

കടുത്ത നിരാശയിലാണ് മെസി

മെസി
, ബുധന്‍, 20 ജൂണ്‍ 2018 (13:05 IST)
റഷ്യന്‍ ലോകകപ്പില്‍ ആദ്യ മത്സരം സമനിലയില്‍ കുടങ്ങിയതോടെ അർജന്റീനയുടെ തുറുപ്പുചീട്ട്  ലയണല്‍ മെസി കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതായി റിപ്പോറ്ട്ട്. ആദ്യ മത്സരത്തിന് ശേഷം കടുത്ത നിരാശയിലാണ് മെസിയെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
ഇപ്പോഴിതാ, ലയണല്‍ മെസിയെ പരിചരിക്കാന്‍ ഭാര്യ അന്റോനല്ല റൊക്കൂസോ റഷ്യയിലെത്തുന്നു. മെസിയെ കൂടുതല്‍ ഉന്മേഷവാനാക്കാന്‍ ഭാര്യയുടെ പരിചരണം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുത്തുന്നത്.
 
ഫാദേര്‍സ് ഡേയില്‍ കുടുംബാംഗങ്ങളെ കാണാന്‍ ടീം അഗങ്ങള്‍ക്ക് പരിശീലകന്‍ സാംപോളി അനുമതി നല്‍കിയിരുന്നു. എന്നാല്‍ മെസ്സിയുടെ ഭാര്യയോ മക്കളോ എത്തിയിരുന്നില്ല. 
 
ആദ്യ മത്സരത്തില്‍ ഐസ്ലന്‍ഡിനെതിരെ പെനാള്‍റ്റി നഷ്ടപ്പെടുത്തിയ മെസി ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഇതോടെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവശേഷിക്കുന്ന നിര്‍ണ്ണായക മത്സരങ്ങള്‍ മെസിയ്ക്ക് അഗ്നിപരീക്ഷ ആയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചരിത്രം രചിച്ച് ഇന്ത്യ; ഏകദിന സന്നാഹമത്സരത്തില്‍ ഇന്ത്യ എ ടീമിന് കൂറ്റൻ ജയം