അടുത്ത വിജയ് ചിത്രം ‘ഒപ്പ’ത്തിന്‍റെ റീമേക്ക്?

Webdunia
ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (13:05 IST)
ദളപതി വിജയ് നായകനായ മെര്‍സല്‍ ബോക്സോഫീസിലെ സകല കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ്. ചിത്രം 200 കോടി നേട്ടം പിന്നിട്ടാണ് കുതിക്കുന്നത്. മെര്‍സല്‍ വിജയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായതോടെ അടുത്ത വിജയ് ചിത്രത്തേക്കുറിച്ചും പ്രതീക്ഷ ആകാശത്തോളം ഉയര്‍ന്നു.
 
ഇന്ത്യന്‍ സിനിമാലോകത്തെ അതികായനായ എ ആര്‍ മുരുഗദോസാണ് അടുത്ത വിജയ് ചിത്രം ഒരുക്കുന്നത്. തുപ്പാക്കി, കത്തി എന്നീ ബ്ലോക്ബസ്റ്ററുകള്‍ക്ക് ശേഷം ഈ ടീമിന്‍റേതായി ഒരു സിനിമ വരുമ്പോള്‍ അതൊരു സാധാരണ ചിത്രമാകില്ല എന്നത് ഉറപ്പ്. 
 
കോളിവുഡില്‍ നിന്ന് കേള്‍ക്കുന്ന പുതിയ ഒരു വര്‍ത്തമാനം, അടുത്ത വിജയ് ചിത്രം ഒരു മലയാളം സിനിമയുടെ റീമേക്ക് ആയിരിക്കുമെന്നാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘ഒപ്പം’ റീമേക്ക് ചെയ്യാനാണ് മുരുഗദോസിന്‍റെ പദ്ധതിയെന്നും കേള്‍ക്കുന്നു.
 
ഇതനുസരിച്ചാണെങ്കില്‍ അടുത്ത സിനിമയില്‍ വിജയ് കഥാപാത്രം അന്ധനായിരിക്കും. തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകള്‍ ഉള്ള ഒരു ഗംഭീര ത്രില്ലറായ ഒപ്പം വിജയുടെ ഇമേജിന് ചേരുന്ന വിധം മാറ്റിത്തീര്‍ക്കാനാണ് മുരുഗദോസ് ശ്രമിക്കുന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പൈലറ്റിന് എന്തുകൊണ്ട് ഇജക്റ്റ് ചെയ്യാൻ ആയില്ല?, തേജസ് ദുരന്തത്തിൽ അന്വേഷണം

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

ചെങ്കോട്ട സ്‌ഫോടനം: അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച മെഷീനുകള്‍ കണ്ടെത്തി

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

അടുത്ത ലേഖനം
Show comments