Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആളെ കൊല്ലാന്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്, ആരാധനാലയങ്ങളുടെ പരിസരംപോലും ഇതിനായി ഉപയോഗിക്കുന്നു: പിണറായി

Pinarayi Vijayan
കണ്ണൂര്‍ , തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (14:11 IST)
വേഗത്തില്‍ ആളുകളെ കൊല്ലാന്‍ പഠിപ്പിക്കുന്ന കേന്ദ്രത്തില്‍ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനയങ്ങളുടെ പരിസരങ്ങള്‍ പോലും ഇതിനായി ഉപയോഗിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മിന്‍റെ നിയന്ത്രണത്തില്‍ ആരംഭിച്ച സൈനിക പ്രീ റിക്രൂട്ടുമെന്‍റ് പരിശീലനകേന്ദ്രം കണ്ണൂര്‍ തളാപ്പില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ഇത്തരം കേന്ദ്രങ്ങളില്‍ ശാരീരിക പരിശീലനമെന്ന പേരില്‍ നടക്കുന്നത് ആയുധ പരിശീലനമാണ്. ആരാധനയങ്ങളുടെ പരിസരങ്ങള്‍ പോലും ഇതിനായി ഉപയോഗിക്കുകയാണ്. ദേശസ്നേഹം വളര്‍ത്താനെന്ന പേരില്‍ ഇത്തരം ഇടങ്ങളില്‍ മനുഷ്യത്വം ഊറ്റിക്കളയുകയാണ്. 
 
ഇത്തരം കേന്ദ്രങ്ങളും സംഘടനകളും വേഗത്തില്‍ ആളെ കൊല്ലാന്‍ പഠിപ്പിക്കുകയാണ്. ഇങ്ങനെയുള്ള കേന്ദ്രങ്ങളെക്കുറിച്ച് പരാതി ലഭിച്ചാല്‍ അത് പരിഗണിക്കും - മുഖ്യമന്ത്രി വ്യക്തമാക്കി. 
 
എല്ലാ ജില്ലകളിലും സൈനിക പ്രീ റിക്രൂട്ടുമെന്‍റ് പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങാനാണ് സിപിഎം തീരുമാനം. സൈന്യത്തിലേക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള സേനാവിഭാഗങ്ങളിലേക്കും പ്രവേശനം ആഗ്രഹിക്കുന്ന യുവാക്കള്‍ക്കായാണ് ഇവ സ്ഥാപിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യം ഒളിപ്പിച്ചുവെന്ന് ആരോപിച്ച് പൊലീസിന്റെ ക്രൂരത; ലാത്തിക്കൊണ്ടുള്ള മര്‍ദനമേറ്റ് ഗര്‍ഭിണി മരിച്ചു