അവിടെ താന്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നുവെന്ന് കുഞ്ചാക്കോ ബോബന്‍ ; ലാലേട്ടാ...ഇത്രയ്ക്ക് വേണ്ടായിരുന്നു

‘ലാലേട്ടന്റെ ആ ഇരുപ്പ് എന്നെ ശരിക്കും ഞെട്ടിച്ചു’: കുഞ്ചാക്കോ ബോബന്‍

Webdunia
വെള്ളി, 18 ഓഗസ്റ്റ് 2017 (12:24 IST)
തന്റെ അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം പിറ്റിച്ച താരമാണ് മോഹന്‍ലാല്‍. അഭിനയത്തില്‍ മാത്രമല്ല ഡബ്ബിങ് ചെയ്യുന്ന കാര്യത്തിലും അദ്ദേഹം മിടുക്കന്‍ തന്നെ. മോഹന്‍ലാലിന്റെ ഡബ്ബിങ്ങ് കണ്ട് ഞെട്ടിയ 
അനുഭവത്തെ കുറിച്ച് ഈയിടെ ഒരു അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറയുകയുണ്ടായി. 
 
മദ്രാസിലെ ഒരു സ്റ്റുഡിയോയില്‍ വച്ചായിരുന്നു പ്രേംപൂജാരിയുടെ ഡബ്ബിംഗ്. ഞാനവിടെ എത്തുമ്പോള്‍ ലാലേട്ടന്‍ അദ്ദേഹത്തിന്റെ ഏതോ പടത്തിനുവേണ്ടി ഡബ്ബ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഞാന്‍ പുറത്ത് കാത്ത് നിന്നു. കുറച്ച് കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തിന്റെ ഡബ്ബിങ് കാണാനായി അകത്തേക്ക് കയറി ചെന്നു. അവിടെ താന്‍ കണ്ട് കാഴ്ച ഞെട്ടിക്കുന്നതായിരുന്നു.
 
ഒരു ഈസി ചെയറില്‍ ചമ്രം പടിഞ്ഞിരുന്ന് ലാലേട്ടന്‍ ഡബ്ബ് ചെയ്യുന്നു. വളരെ ദൈര്‍ഘ്യമുള്ള ഒരു സീനായിരുന്നു അത്. ആദ്യം ആ സ്ക്രിപ്റ്റ് ഒന്ന് ഓടിച്ച് വായിച്ച ശേഷം ഓഡിയോ പ്ലേ ചെയ്യാന്‍ പറഞ്ഞു. അതു കഴിഞ്ഞ ഉടനെ ടേക്കിന് പോകുകയായിരുന്നു. വളരെ പെട്ടന്നാണ് ലാലേട്ടന്‍ അത് ഡബ്ബ് ചെയ്ത് തീര്‍ത്തത്.
 
എന്നെ സംബന്ധിച്ചിടത്തോളം അത് അത്ഭുതം തന്നെയായിരുന്നുവെന്ന് ബോബന്‍ പറഞ്ഞു. എനിക്കിന്നും ഇരുന്ന് ഡബ്ബിംഗ് ചെയ്യാന്‍ കഴിയില്ല. മുള്ളിന്മേല്‍ നിന്നാണ് ഞാനാ ദൗത്യം നിര്‍വ്വഹിച്ചുപോരുന്നത്. വളരെ പേടിച്ചും സാവകാശമെടുത്തുമാണ് ഞാനിന്നും ഡബ്ബ് ചെയ്യുന്നത്. അപ്പോഴാണ് ഇവിടെ ഒരു മനുഷ്യന്‍ വളരെ ഈസിയായി അത് ചെയ്യുന്നത് കണ്ടത്.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

അടുത്ത ലേഖനം
Show comments